പമ്പയിലേക്ക് പോകാന്‍ ബസില്ല; പ്രതിഷേധവുമായി അയ്യപ്പഭക്തർ
പ്രതിഷേധ സൂചകമായി അയ്യപ്പ ഭക്തർ ഡിപ്പോയിലെ ബസുകൾ ഉപരോധിച്ചു
യാത്രാക്ലേശം; അയ്യപ്പ ഭക്തർ പ്രതിഷേധവുമായി രംഗത്ത്
പത്തനംതിട്ട:അയ്യപ്പ ഭക്തർമാരുടെ യാത്രാക്ലേശം രൂക്ഷമാക്കി കെ എസ് ആർ ടി സി . ഇന്ന് രാവിലെ പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്ക് പോകാൻ കെ എസ് ആർ ടി സി ബസ് ഇല്ലാത്തതാണ് ഭക്തരെ വലച്ചത്. രാവിലെ ആറ് മണിക്ക് സ്റ്റാൻഡിലെത്തിയ തീർത്ഥാടകർ 7.45 ആയിട്ടും ബസ് കിട്ടാതായതോടെ പ്രതിഷേധവുമായി രംഗത്ത് വന്നു. തുടർന്ന് ഡിപ്പോ അധികൃതരുമായും വാക്‌തർക്കമുണ്ടായി . പ്രതിഷേധ സൂചകമായി അയ്യപ്പ ഭക്തർ ഡിപ്പോയിലെ ബസുകൾ ഉപരോധിച്ചു.
Last Updated : Nov 25, 2019, 10:36 AM IST