കേരളം

kerala

ETV Bharat / state

ശബരിമല തീർഥാടകരുടെ വാഹനം തകർത്ത് മോഷണം

തമിഴ്‌നാട്ടിൽ നിന്നുള്ള തീർഥാടകർ മ​ണി​മ​ല​യാ​റ്റി​ലെ ഒ​രു​ങ്ക​ല്‍​ ക​ട​വി​ല്‍ കു​ളി​ക്കാ​ന്‍​ പോയപ്പോഴാണ് വാഹനം തകർത്ത് മോഷ്‌ടാക്കൾ പണവും മൊബൈൽ ഫോണുകളും കവർന്നത്.

Ayyappa devotees Money and mobile phones stolen  Theft case in pathanamthitta latest  ശബരിമല തീർഥാടകരുടെ വാഹനം തകർത്ത് മോഷണം  അയ്യപ്പ ഭക്തരുടെ പണവും മൊബൈൽ ഫോണുകളും മോഷ്‌ടിക്കപ്പെട്ടു
ശബരിമല തീർഥാടകരുടെ വാഹനം തകർത്ത് മോഷണം

By

Published : Jan 2, 2022, 4:36 PM IST

പത്തനംതിട്ട: തമിഴ്‌നാട് സ്വദേശികളായ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ വാഹനത്തിന്‍റെ ചില്ലു തകർത്ത് മോഷണം. 50,000 രൂ​പ​യും ഏ​ഴ് മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​മാ​ണ് മോ​ഷ​ണം ​പോ​യ​ത്. ഇത് സംബന്ധിച്ച് തീർഥാടകർ എരുമേലി പൊലീസിൽ പരാതി നൽകി. എ​രു​മേ​ലി ഒ​രു​ങ്ക​ല്‍ ക​ട​വി​ല്‍ ശ​നി​യാ​ഴ്‌ച പു​ല​ര്‍​ച്ചെയായിരുന്നു സം​ഭ​വം.

കടവിനോട് ചേർന്നുള്ള സ്വകാര്യ സ്ഥലത്ത് വാഹനം പാർക്ക് ചെയ്‌ത ശേഷം മ​ണി​മ​ല​യാ​റ്റി​ലെ ഒ​രു​ങ്ക​ല്‍​ ക​ട​വി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍ കു​ളി​ക്കാ​ന്‍​ പോയി. കുളി കഴിഞ്ഞു തീർഥാടകർ മടങ്ങി വന്നപ്പപ്പോഴോണ് വാ​ഹ​ന​ത്തി‍ന്‍റ ചി​ല്ല് ത​ക​ര്‍​ന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണുകളും മോഷണം പോയതായി കണ്ടെത്തിയത്.

തീ​ര്‍​ഥാ​ട​ക​രുടെ പ​രാ​തി​യില്‍ എ​രു​മേ​ലി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്‌ധരും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ:ഗുരുവായൂരില്‍ നിരോധിത നോട്ടുകള്‍ ലഭിക്കുന്നത് തുടര്‍ക്കഥ ; ഒടുവില്‍ കിട്ടിയത് 64,000 രൂപ

For All Latest Updates

ABOUT THE AUTHOR

...view details