പത്തനംതിട്ട: ഫെബ്രുവരി രണ്ട് മുതല്‍ ഒമ്പത് വരെ നടക്കുന്ന 108-ാമത് അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ പി.ബി നൂഹിന്‍റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ തിങ്കളാഴ്‌ച യോഗം ചേര്‍ന്നു. സമ്മേളന നഗരിയിലേക്കുള്ള എല്ലാ റോഡുകളുടേയും അറ്റകുറ്റപണികള്‍ ജനുവരി 24നകം പി.ഡബ്ല്യു.ഡി പൂര്‍ത്തീകരിക്കും.
അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനം; ക്രമീകരണങ്ങള്‍ വിലയിരുത്തി - ayiroor-cherukool
കെ.എസ്.ആര്‍.ടി.സി ബസുകള്‍ പത്തനംതിട്ട, ചെങ്ങന്നൂര്‍, തിരുവല്ല, അടൂര്‍, മല്ലപ്പള്ളി, റാന്നി എന്നീ ഡിപ്പോകളില്‍ നിന്നും ചെറുകോല്‍പ്പുഴയിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തും.
കെ.എസ്.ആര്‍.ടി.സി ബസുകള്‍ പത്തനംതിട്ട, ചെങ്ങന്നൂര്‍, തിരുവല്ല, അടൂര്‍, മല്ലപ്പള്ളി, റാന്നി എന്നീ ഡിപ്പോകളില്‍ നിന്നും ചെറുകോല്‍പ്പുഴയിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തും. മേജര്‍ ഇറിഗേഷന്‍ വകുപ്പ് സമ്മേളന നഗറിലെ താല്‍ക്കാലിക പാലത്തിന്‍റെ സുരക്ഷ പരിശോധിച്ച് ഉറപ്പു വരുത്തും.
നദിയിലെ ജലനിരപ്പ് ക്രമീകരിക്കുക, കണ്‍വന്‍ഷന്‍ നഗറിന്‍റെ പരിസരത്തുള്ള കാടും പടര്‍പ്പുകളും, മണ്‍പുറ്റുകളും നീക്കം ചെയ്യുന്നതിന് ഇറിഗേഷന്‍ വകുപ്പ് ജനുവരി 20 മുതല്‍ 25 വരെ നടപടി സ്വീകരിക്കും. കേരള വാട്ടര്‍ അതോറിറ്റി കണ്‍വന്‍ഷന്‍ നഗറില്‍ 24 മണിക്കൂറും കുടിവെള്ള ലഭ്യത ഉറപ്പാക്കും. വൈദ്യുതി വിതരണം മുടങ്ങില്ലെന്ന് കെ.എസ്.ഇ.ബി ഉറപ്പ് വരുത്തും. ആരോഗ്യ വകുപ്പ് കണ്‍വന്‍ഷന്‍ നഗറില്‍ താല്‍ക്കാലിക ഡിസ്പെന്‍സറിയും, ആംബുലന്‍സ് സൗകര്യവും ഒരുക്കും.