പത്തനംതിട്ട: അടൂരിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്ക് മർദനമേറ്റതായി പരാതി. കെ.എസ്.ആർ.ടി.സി ജംഗ്‌ക്ഷന് സമീപമുള്ള റെസ്‌റ്റോറന്‍റിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാന്‍റെ ജന്മദിനം ആഘോഷിച്ച ശേഷം പുറത്തിറങ്ങിയ പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായാണ് പരാതി. ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. ആക്രമണത്തിൽ ന്ന് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകർക്ക് പരിക്കേറ്റു. മർദനമേറ്റ പ്രവര്‍ത്തകരെ അടൂർ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടൂരിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് മർദനം - youth congress
മർദനമേറ്റ മൂന്ന് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ അടൂർ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടൂരിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്ക് മർദനം
ആക്രമണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് പ്രതിഷേധക്കാരെ അടൂര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തു നീക്കി. പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തതറിഞ്ഞ് അടൂര്‍ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി എം.ജി കണ്ണൻ, യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ രാത്രിയില്‍ അടൂര്‍ പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചു.