കേരളം

kerala

ETV Bharat / state

രാജ്യത്ത് രണ്ടാം സ്വാതന്ത്ര്യ സമരത്തിന്‍റെ അന്തരീക്ഷമാണെന്ന് കെ.മുരളീധരൻ എം.പി - രാജ്യത്ത് രണ്ടാം സ്വാതന്ത്ര്യ സമരത്തിന്‍റെ അന്തരീക്ഷം

ഇഷ്‌ടമല്ലാത്തത് എഴുതുന്നവരെ അധികാരം ഉപയോഗിച്ച് അടിച്ചമർത്തുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും കെ.മുരളീധരൻ എം.പി

കെ മുരളീധരൻ  കെ.മുരളീധരൻ എം.പി  രാജ്യത്ത് രണ്ടാം സ്വാതന്ത്ര്യ സമരത്തിന്‍റെ അന്തരീക്ഷം  K Muraleedharan MP
കെ.മുരളീധരൻ എം.പി

By

Published : Dec 21, 2019, 2:42 AM IST

Updated : Dec 21, 2019, 7:05 AM IST

പത്തനംതിട്ട: രണ്ടാം സ്വാതന്ത്ര്യ സമരത്തിന്‍റെ അന്തരീക്ഷമാണ് നിലവിൽ രാജ്യത്ത് ഉടലെടുത്തിരിക്കുന്നത് എന്ന് കെ.മുരളീധരൻ എം.പി. അധികാരത്തിന്‍റെ ഹുങ്കിൽ ഭരണഘടന പൊളിച്ചെഴുതാനുള്ള നീക്കമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നടത്തുന്നത്. രാജ്യത്താകമാനം ഉയർന്ന് വരുന്ന ജനരോഷം തടയാൻ മോദി- അമിത് ഷാ കൂട്ടുകെട്ടിനാവില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇഷ്‌ടമല്ലാത്തത് എഴുതുന്നവരെ അധികാരം ഉപയോഗിച്ച് അടിച്ചമർത്തുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അടിച്ചമർത്തലിലൂടെ ഒന്നും മൂടിവയ്ക്കാനാവില്ലെന്നും ദിനംപ്രതി പ്രതിഷേധം വളർന്നു വരുന്ന സാഹചര്യത്തിതിൽ പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാരിന് പിൻവലിക്കേണ്ടി വരുമെന്നും കെ.മുരളീധരൻ വ്യക്തമാക്കി. എൽഡിഎഫുമായി ചേർന്നുള്ള സമരത്തോടുള്ള വിയോജിപ്പും അദ്ദേഹം രേഖപ്പെടുത്തി. പൗരത്വ നിയമത്തില്‍ ഇടതുപക്ഷവുമായി ചേർന്നുള്ള പ്രതിഷേധങ്ങൾ ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ പൗരത്വ നിയമം നടപ്പാക്കാത്തതിന്‍റെ പേരിൽ എല്‍ഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമമെങ്കിൽ ഒന്നിച്ച് അതിനെ എതിർക്കുമെന്നും അദ്ദേഹം ശബരിമലയിൽ പറഞ്ഞു.

Last Updated : Dec 21, 2019, 7:05 AM IST

ABOUT THE AUTHOR

...view details