കേരളം

kerala

ETV Bharat / state

ആറന്മുളയില്‍ എ.ടി.എം കവര്‍ച്ചാശ്രമം; പ്രതികള്‍ അറസ്റ്റില്‍ - The accused were arrested

എ ടി എം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചു പ്രതികളെ സ്ഥിരീകരിച്ച ശേഷം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു

എ.ടി.എം കവര്‍ച്ചാശ്രമം  പ്രതികള്‍ അറസ്റ്റില്‍  The accused were arrested  ATM robbery
എ.ടി.എം കവര്‍ച്ചാശ്രമം; പ്രതികള്‍ അറസ്റ്റില്‍

By

Published : Dec 19, 2019, 11:12 PM IST

പത്തനംതിട്ട:ആറന്മുള ജംഗ്ഷനിലെ കാനറാ ബാങ്ക് എടിഎം കൗണ്ടറിനുള്ളില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന കവര്‍ച്ചാശ്രമത്തിലെ പ്രതികളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. കോഴഞ്ചേരിയിലും മറ്റും ആള്‍പ്പാര്‍പ്പില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്ന ചിറ്റാര്‍ തോമ എന്ന തോമസിനെയും കൂട്ടുപ്രതികളെയും പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇടശേരിമല സ്വദേശികളായ സുമോദ് (39), ഉല്ലാസ്(38) എന്നിവരെ അറസ്റ്റ് ചെയ്‌തത്.

എ ടി എം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് പ്രതികളെ സ്ഥിരീകരിച്ച ശേഷം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന്‍റെ നിര്‍ദേശാനുസരണം പത്തനംതിട്ട ഡെപ്യൂട്ടി പൊലീസ് സുപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. അന്വേഷണ സംഘത്തില്‍ ആറന്മുള പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ജി.സന്തോഷ് കുമാറിന് പുറമെ എസ്ഐമാരായ കെ.ദിജേഷ്, സി കെ വേണു, ബിജു ജേക്കബ് സി.പി.ഒ മാരായ ജോബിന്‍, പ്രസാദ് എന്നിവരും ഉണ്ടായിരുന്നു.

ABOUT THE AUTHOR

...view details