കേരളം

kerala

ETV Bharat / state

നിയമസഭ തെരഞ്ഞെടുപ്പ് : പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു - പത്തനംതിട്ട

ആറന്മുള മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികള്‍ 32 കൗണ്ടറുകള്‍ വഴിയാണ് വിതരണം ചെയ്തത്.

election polling  election  polling  പത്തനംതിട്ട  തെരഞ്ഞെടുപ്പ്
നിയമസഭാ തെരഞ്ഞെടുപ്പ്; പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു

By

Published : Apr 5, 2021, 7:29 PM IST

പത്തനംതിട്ട: ആറന്‍മുള മണ്ഡലത്തിലെ പോളിങ് ബൂത്തുകളിലേക്കുള്ള സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി.രാവിലെ 8.30നാണ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്. 32 കൗണ്ടറുകള്‍ വഴിയാണ് വിതരണം ചെയ്തത്. ഒരു മുറിയില്‍ രണ്ട് കൗണ്ടര്‍ എന്ന രീതിയിലാണ് സജീകരിച്ചിരുന്നത്. വിതരണം പൂര്‍ത്തിയാകുന്നതനുസരിച്ച് ഉദ്യോഗസ്ഥരെ ബൂത്തുകളിലെത്തിക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. എല്ലാ മണ്ഡലങ്ങളിലേയും പോളിങ് സാമഗ്രികളുടെ വിതരണം ഒരേ സമയംതന്നെ ആരംഭിച്ചിരുന്നു.

റിട്ടേണിങ് ഓഫീസര്‍ ജെസ്സിക്കുട്ടി മാത്യുവിന്‍റെ നേതൃത്വത്തിലാണ് ആറന്മുള മണ്ഡലത്തിലെ പോളിങ് സാമഗ്രികളുടെ വിതരണം. റാന്നി മണ്ഡലത്തിലെ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തത് റിട്ടേണിങ് ഓഫീസര്‍ ആര്‍.ബീനാ റാണിയുടെ നേതൃത്വത്തിലും. വോട്ടിങ് യന്ത്രം, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ ഉള്‍പ്പെടെയുള്ള സാമഗ്രികളാണ് ഓരോ ബൂത്തിലും നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കൈമാറിയത്.

ഓരോ ബൂത്തിലും നാല് ജീവനക്കാരാണ് ഡ്യൂട്ടിക്കുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങള്‍ ജില്ല വരണാധികാരിയും ജില്ല കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി സന്ദര്‍ശിച്ച് നടപടിക്രമങ്ങള്‍ വിലയിരുത്തി. ആറന്മുള മണ്ഡലത്തിലെ പോളിങ് സാമഗ്രികളുടെ വിതരണം നടന്ന മൈലപ്ര മൗണ്ട് ബഥനി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, റാന്നി മണ്ഡലത്തിലെ സെന്‍റ് തോമസ് കോളജ് എന്നിവിടങ്ങളിലാണ് കളക്ടര്‍ നേരിട്ടെത്തിയത്.

ABOUT THE AUTHOR

...view details