കേരളം

kerala

ETV Bharat / state

റവന്യൂ ടവർ വളപ്പ് പഴകിയ വാഹനങ്ങൾ കൈയടക്കിയ നിലയിൽ - പത്തനംതിട്ട

പൊലീസ്, എക്സൈസ്, റവന്യൂ വകുപ്പുകൾ വിവിധ കേസുകളിലായി പിടികൂടിയ വാഹനങ്ങളാണിവ. വാഹനങ്ങൾക്ക് മേൽ കാട് കയറിക്കിടക്കുന്നത് മൂലം ഇവിടെ ഇഴജന്തുക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്.

thiruvalla revenue tower  thiruvalla  റവന്യൂ ടവർ  തിരുവല്ല റവന്യൂ ടവർ  revenue tower  പത്തനംതിട്ട  pathanamthitta
റവന്യൂ ടവർ വളപ്പ് പഴകിയ വാഹനങ്ങൾ കൈയടക്കിയ നിലയിൽ

By

Published : Aug 22, 2020, 6:57 PM IST

Updated : Aug 22, 2020, 7:25 PM IST

പത്തനംതിട്ട: തുരുമ്പെടുത്ത വാഹനങ്ങളാൽ നിറഞ്ഞ് തിരുവല്ല റവന്യൂ ടവർ വളപ്പ്. ടവറിന്‍റെ വലതുഭാഗത്തും പിൻവശത്തുമായാണ് ദ്രവിച്ച വാഹനങ്ങൾ കാടുമൂടിയ നിലയിൽ കിടക്കുന്നത്. കേരളാ ഹൗസിംഗ് ബോർഡിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. പൊലീസ്, എക്സൈസ്, റവന്യൂ വകുപ്പുകൾ വിവിധ കേസുകളിലായി പിടികൂടിയ വാഹനങ്ങളാണിവ. വാഹനങ്ങൾക്ക് മേൽ കാട് കയറിക്കിടക്കുന്നത് മൂലം ഇവിടെ ഇഴജന്തുക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്.

റവന്യൂ ടവർ വളപ്പ് പഴകിയ വാഹനങ്ങൾ കൈയടക്കിയ നിലയിൽ

ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയും താലൂക്ക് ഓഫീസുമടക്കം പതിനഞ്ചോളം സർക്കാർ സ്ഥാപനങ്ങളും നൂറോളം സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കെട്ടിടമാണിത്. വിവിധ ആവശ്യങ്ങൾക്കായി ടവറിൽ എത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ ഏറെ ബുദ്ധിമുട്ടുമ്പോഴാണ് പഴകിയ വാഹനങ്ങൾ ടവറിന്‍റെ വളപ്പ് കൈയ്യടക്കുന്നത്. വാഹനങ്ങൾ ഇവിടെ നിന്നും നീക്കം ചെയ്‌ത് പാർക്കിങ് സംവിധാനം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൗസിംഗ് ബോർഡ് അധികൃതർക്ക് ഉടൻ പരാതി നൽകുമെന്ന് റവന്യൂ ടവർ ടെനന്‍റ്‌സ് അസോസിയേഷൻ സെക്രട്ടറി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

Last Updated : Aug 22, 2020, 7:25 PM IST

ABOUT THE AUTHOR

...view details