കേരളം

kerala

ETV Bharat / state

ആറന്മുളയില്‍ വഞ്ചിപ്പാട്ട് പഠനകളരിക്ക് സമാപനം - ആറന്മുള വഞ്ചിപ്പാട്ട് പഠനകളരി

മൂന്ന് കേന്ദ്രങ്ങളിലായി 52 പള്ളിയോടക്കരകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് പഠനകളരിയില്‍ പങ്കെടുത്തത്

aranmula vanchipattu  pathanamthitta district panchayat vanchipattu  ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം വഞ്ചിപ്പാട്ട്  ആറന്മുള വഞ്ചിപ്പാട്ട് പഠനകളരി  പള്ളിയോട സേവാസംഘം വഞ്ചിപ്പാട്ട് പഠനകളരി
ആറന്മുളയില്‍ വഞ്ചിപ്പാട്ട് പഠനകളരിക്ക് സമാപനം

By

Published : May 29, 2022, 2:18 PM IST

പത്തനംത്തിട്ട:ജില്ല പഞ്ചായത്തിന്‍റെ​ സഹായത്തോടെ പള്ളിയോട സേവാസംഘം നടത്തുന്ന വഞ്ചിപ്പാട്ട് പഠനകളരി സമാപിച്ചു. മൂന്ന് കേന്ദ്രങ്ങളിലായാണ് പഠനകളരി നടന്നത്. 52 പള്ളിയോടക്കരകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത വഞ്ചിപ്പാട്ട് പഠനകളരി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടന്ന വഞ്ചിപ്പാട്ട് സമര്‍പ്പണത്തോടെയാണ് സമാപിച്ചത്.

പള്ളിയോട സേവാസംഘം സംഘടിപ്പിച്ച വഞ്ചിപ്പാട്ട് പഠനകളരി

ഓരോ കരയില്‍ നിന്നും ഏഴ്‌ പേര്‍ വീതമാണ് കളരിയില്‍ പങ്കെടുത്തത്. മൂന്ന് മേഖലകളിലായി 400-ഓളം വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ആറന്മുള ശൈലിയിലെ വഞ്ചിപ്പാട്ട് പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ല പഞ്ചായത്ത് പഠനകളരി സംഘടിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details