പത്തനംതിട്ട:ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ (Aranmula Parthasarathy Temple) ഉത്രട്ടാതി ജലമേളയുടെ ഭാഗമായി നടക്കുന്ന ആറന്മുള വള്ളസദ്യ (Aranmula Vallasadya) വഴിപാടിനായി പള്ളിയോട സേവാസംഘം (Palliyoda Seva Sangam ) ബുക്കിംഗ് പുനഃരാരംഭിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് വർഷമായി ചടങ്ങ് മാത്രമായാണ് വള്ളസദ്യ വഴിപാട് നടത്തി വന്നത്.
വഴിപാടിനായി കേരളത്തിനകത്തും പുറത്തും നിന്ന് ധാരാളം ഭക്തരാണ് എത്തുന്നത്. 2017 മുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വഴിപാട് നടത്തുന്നതിനായി ഭക്തർ എത്തിയിരുന്നു. കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 കരകളും എല്ലാ വർഷവും ഒരു വള്ളസദ്യയിലെങ്കിലും പങ്കെടുത്തിരുന്നു.