പത്തനംതിട്ട:ആറന്മുളയില് മാതാവിന്റെ കാമുകനും സുഹൃത്തും ചേർന്ന് പീഡിപ്പിച്ച പതിമൂന്നുകാരിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. ശിശു സംരക്ഷണ സ്ഥാപനത്തില്‍ കഴിയുന്ന പെണ്‍കുട്ടിയെ സന്ദര്‍ശിച്ച ശേഷം ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പെൺകുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചത്. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പത്തനംതിട്ട ശിശു സംരക്ഷണ യൂണിറ്റ് പെണ്‍കുട്ടിയെ സുരക്ഷിതയായി ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു.
വീട്ടിലേക്ക് മടങ്ങുന്നില്ലെന്ന് പെൺകുട്ടി
ഇനിയും പഠിക്കാന്‍ താല്പര്യമുണ്ടെന്ന് കുട്ടി മന്ത്രിയെ അറിയിച്ചു. പെണ്‍കുട്ടിക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍കുകയും പ്രത്യേക കൗണ്‍സിലിങ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെ കുട്ടിക്കില്ല. വീട്ടിലേക്ക് തിരികെ പോകാന്‍ താത്പര്യമില്ലെന്നും സംരക്ഷണ കേന്ദ്രത്തില്‍ താന്‍ സന്തോഷവതിയാണെന്നും പെണ്‍കുട്ടി മന്ത്രിയെ അറിയിച്ചു.