പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള (Aranmula) അഷ്‌ടമിരോഹിണി വള്ളസദ്യ (Ashtami Rohini Valla Sadhya) നടന്നു. 63 വിഭവങ്ങളടങ്ങിയ സദ്യയാണ്, വള്ളസദ്യയ്ക്ക് വിളമ്പുന്നത് എന്നതാണ് ആറന്മുള വള്ളസദ്യയുടെ (Aranmula Valla Sadhya) പ്രത്യേകത. 300 ഓളം പാചകക്കാരുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയിരിക്കുന്നത്.
സദ്യ ഇങ്ങനെ: 500 പറ അരിയുടെ സദ്യയാണ് ഒരുക്കിയത്. സദ്യക്ക് വിളമ്പാൻ ചേനപ്പാടിക്കാരുടെ പാളത്തൈര് ഇന്നലെ ഘോഷയാത്രയായി എത്തിച്ചിരുന്നു. തുടര്‍ന്ന് രാവിലെ 11 ന് തുടങ്ങിയ സദ്യ (Sadhya) വൈകുന്നേരം സമീപിക്കും. 51 പള്ളിയോടങ്ങൾ വള്ള സദ്യയിൽ പങ്കെടുക്കും. സദ്യയില്‍ 51 കരകളില്‍ നിന്നുമെത്തുന്ന പള്ളിയോടങ്ങളിലെ തുഴച്ചില്‍കാര്‍ കൂടാതെ ഒരുലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നായിരുന്നു സൂചനകള്‍.
ആറന്മുള വള്ളസദ്യയ്‌ക്കായുള്ള ഒരുക്കങ്ങള്‍ ആചാരങ്ങള്‍ ഇങ്ങനെ: ക്ഷേത്രമുറ്റത്തും ഊട്ടുപുരകളിലുമായാണ് സദ്യ വിളമ്പുന്നത്. വഴിപാട് നടത്താൻ പള്ളിയോട കരയില്‍ നിന്നും ആദ്യം അനുവാദം വാങ്ങിയ ശേഷമാണ് വഴിപാടുകാര്‍ സദ്യക്കുള്ള ഒരുക്കമാരംഭിക്കുക. ആരാണോ വഴിപാട് നടത്തുന്നത് അവര്‍ വള്ളസദ്യ ദിവസം രാവിലെ ക്ഷേത്രത്തിലെത്തി നിറപറ സമര്‍പ്പിക്കും. രണ്ട് പറകൾ നിറക്കുന്നതിൽ ഒന്ന് ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനുമെന്നാണ് വിശ്വാസം.
ഓരോ പള്ളിയോട കടവില്‍ നിന്നും ആചാരപ്രകാരമാണ് പള്ളിയോടങ്ങളെ യാത്രയാക്കുന്നത്. വഞ്ചിപ്പാട്ടും പാടിയാണ് പള്ളിയോടങ്ങള്‍ പമ്പാനദിയിലൂടെ ക്ഷേത്ര കടവിൽ എത്തുന്നത്. ക്ഷേത്രത്തിലെത്തുന്ന വള്ളത്തെ വഴിപാടുകാര്‍ ആചാര പ്രകാരം സ്വീകരിക്കും. പിന്നീട് ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച ശേഷം കൊടിമരച്ചുവട്ടിലെത്തി ചടങ്ങുകൾ നടത്തും.
തുടർന്ന് വഞ്ചിപ്പാട്ട് പാടി വള്ളസദ്യ ഉണ്ണാൻ ഊട്ടുപുരയിലേക്ക് നീങ്ങും. പാട്ട് പാടിയാണ് വിഭവങ്ങള്‍ ചോദിക്കുമ്പോൾ വഴിപാടുകാരൻ വിഭവങ്ങൾ എത്തിച്ചു നൽകുന്നതും ആചാരത്തിന്‍റെ ഭാഗമാണ്. വള്ള സദ്യക്ക് ശേഷം കൊടിമരച്ചുവട്ടിലെത്തി ഭഗവാനെ തൊഴുത് കൊടിമരച്ചുവട്ടിലെ നിറപറ മറിക്കും. തുടർന്ന് ദക്ഷിണ വാങ്ങി വഴിപാടുകാരെ അനുഗ്രഹിച്ച് പള്ളിയോട കരക്കാര്‍ മടങ്ങുന്നതോടെയാണ് ചടങ്ങുകൾ പൂർത്തിയാകുന്നത്.
Also Read: Aranmula Jalolsavam Inauguration നാടിളക്കി ആറന്മുള ജലോത്സവം; സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മാതൃകയെന്ന് മന്ത്രിമാര്‍
എന്താണ് ആറന്മുള വള്ളസദ്യ: ആഗ്രഹ സഫലീകരണത്തിനും ഐശ്വര്യത്തിനുമായി ആറന്മുള പാര്‍ഥസാരഥിയുടെ മുന്നില്‍ അര്‍പ്പിക്കുന്ന വഴിപാടാണ് ആറന്മുള വള്ളസദ്യ. പമ്പയുടെ കരയിലെ നിലക്കല്‍ നാരായണപുരത്ത് മഹാവിഷ്‌ണുവിന്‍റെ സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. ഒരിക്കല്‍ മഹാവിഷ്‌ണു ആറ് മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടത്തില്‍ നാരായണപുരത്ത് നിന്നും പമ്പയിലൂടെ യാത്ര തിരിക്കുകയും മഹാവിഷ്‌ണു എത്തിച്ചേര്‍ന്ന സ്ഥലം ആറന്മുള ആകുകയായിരുന്നുവെന്നുമാണ് ഐതിഹ്യം. മഹാവിഷ്‌ണുവിന്‍റെ ചങ്ങാടയാത്രയുടെ ഓര്‍മക്കായാണ് ആറന്മുള വള്ളംകളിയും വള്ള സദ്യയും നടത്തുന്നത്.
നിരവധി ആചാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചടങ്ങാണ് ആറന്മുള്ള വള്ളസദ്യ. വഴിപാട് നടത്താന്‍ പള്ളിയോട കരയില്‍ നിന്ന് അനുവാദം വാങ്ങിയാണ് വഴിപാടുകാര്‍ സദ്യക്കുള്ള വട്ടംകൂട്ടുക. സദ്യ ദിവസം വഴിപാടുകാരനെത്തി ഭഗവാനും പള്ളിയോടത്തിനും ഓരോ നിറപറ സമര്‍പ്പിക്കുകയും ചെയ്യും. പുരോഹിതരില്ലാത്ത വഴിപാട് എന്നതും ആറന്മുള വള്ള സദ്യയുടെ പ്രത്യേകതയാണ്.
Also Read: Thiruvonathoni Journey തിരുവോണ വിഭവങ്ങളുമായി തിരുവോണത്തോണി പാര്‍ത്ഥസാരഥി നടയിലേക്ക്; യാത്ര പമ്പയിൽ ദീപാവലയം തീർത്ത്