പത്തനംതിട്ട:പത്തനാപുരം കല്ലുംകടവ് പാലത്തിന്‍റെ അപ്രോച്ച് റോഡ് ഭാഗികമായി തകർന്നു. ഇന്നലെ (28-10-2022) രാത്രി പാലത്തിലൂടെ തടിലോറി കടന്നുപോയശേഷമാണ് അപ്രോച്ച് റോഡ് ഇടിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. ഇതേത്തുടർന്ന് ഇതുവഴിയുളള ഗതാഗതം പൂർണമായും നിരോധിച്ചു.
പത്തനാപുരം കല്ലുംകടവ് പാലത്തിന്‍റെ അപ്രോച്ച് റോഡ് തകർന്നു; ഗതാഗതം നിരോധിച്ചു - പത്തനംതിട്ട
ഇന്നലെ (28-10-2022) രാത്രിയാണ് പത്തനാപുരം കല്ലുംകടവ് പാലത്തിന്‍റെ അപ്രോച്ച് റോഡ് തകർന്നത്.
പത്തനംതിട്ട ഭാഗത്ത് നിന്ന് വരുന്നവർ കലഞ്ഞൂർ ഇടത്തറ വന്ന് തിരിഞ്ഞ് പാതിരിക്കൽ വഴി പത്തനാപുരത്തേക്ക് പോകണം. പുനലൂരിൽ നിന്ന് വരുന്നവരും സെന്‍റെ ജോസഫ് ഹോസ്‌പിറ്റൽ ജങ്ഷനിൽ നിന്ന് തിരിഞ്ഞ് പാതിരിക്കൽ വഴി ഇടത്തറ എത്തി പത്തനംതിട്ട ഭാഗത്തേക്ക് പോകണം. കെപി റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് പുതുവൽ ശാലേപുരം ജങ്ഷനിൽ എത്തി തിരിഞ്ഞ് കുണ്ടയം മഞ്ചള്ളൂർ വഴി പത്തനാപുരം ടൗണിൽ കയറാം.
മഞ്ചളളൂർ എത്തി കവല ജങ്ഷനിലൂടെ പുനലൂർ ഭാഗത്തേക്കും പോകാം. തമിഴ്‌നാട്ടില്‍ നിന്നും പത്തനംതിട്ട അടക്കമുള്ള ജില്ലയിലേയ്ക്ക് ചരക്ക് ഗതാഗതത്തിനുള്ള പ്രധാന പാതയാണ് തകര്‍ന്നത്. ഇന്ന് വൈകിട്ടോ ഞായറാഴ്‌ച (30-10-2022) രാവിലെയോ ഗതാഗതം പുനഃസ്ഥാപിക്കുമെന്നാണ് അധികൃതര്‍ നൽകുന്ന വിവരം.