കേരളം

kerala

ETV Bharat / state

'അപരാജിത'യിലേക്ക് ബുധനാഴ്ച മാത്രം ലഭിച്ചത് ഇരുനൂറിലേറെ പരാതികള്‍ - ഇന്ന്മാത്രം ഇരുനൂറിലധികം പരാതികള്‍

പദ്ധതിയുടെ സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍ കൂടിയായ പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആര്‍.നിശാന്തിനിയെ ബുധനാഴ്ച മൊബൈല്‍ ഫോണില്‍ വിളിച്ച് പരാതി നല്‍കിയത് 108 പേരാണ്.

Aparajitha today alone about 200 complaints received  Aparajitha  200 complaints received  അപരാജിതയില്‍ പരാതി കൂമ്പാരം; ഇന്ന്മാത്രം ഇരുനൂറിലധികം പരാതികള്‍  അപരാജിതയില്‍ പരാതി കൂമ്പാരം  ഇന്ന്മാത്രം ഇരുനൂറിലധികം പരാതികള്‍  ആര്‍.നിശാന്തിനി
അപരാജിതയില്‍ പരാതി കൂമ്പാരം; ഇന്ന്മാത്രം ഇരുനൂറിലധികം പരാതികള്‍

By

Published : Jun 23, 2021, 10:34 PM IST

പത്തനംതിട്ട :സംസ്ഥാനത്ത് സ്ത്രീധന പീഡനം,ഗാര്‍ഹികപീഡനം എന്നീ പരാതികള്‍ അറിയിക്കാന്‍ പൊലീസ് ആരംഭിച്ച ഓണ്‍ലൈന്‍ സംവിധാനമായ അപരാജിതയില്‍ ഇന്ന് മാത്രം ലഭിച്ചത് ഇരുനൂറില്‍ പരം പരാതികള്‍.

പദ്ധതിയുടെ സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍ കൂടിയായ പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആര്‍.നിശാന്തിനിയെ ഇന്ന് മൊബൈല്‍ ഫോണില്‍ വിളിച്ച് പരാതി നല്‍കിയത് 108 പേരാണ്. ഇ-മെയില്‍ വഴി 76 പരാതികളും ലഭിച്ചു. അതേസമയം അപരാജിതയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടത് 28 പേരാണ്.

Read Also.....മണിക്കൂറുകള്‍ക്കകം 10ലേറെ പരാതികള്‍, ഇടപെടല്‍ ; 'അപരാജിത'യ്‌ക്ക് മികച്ച പ്രതികരണം

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച്‌ പരാതികള്‍ നല്‍കുന്നതിനാണ് ‘അപരാജിത ഓണ്‍ലൈന്‍’ സംവിധാനം സർക്കാർ സജ്ജമാക്കിയത്.

ഇത്തരം പരാതികളുള്ളവര്‍ക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക്​ മെയില്‍ അയക്കാം. ഇത് കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിജിപിയുടെ കണ്‍ട്രോള്‍ റൂമിലും പരാതികള്‍ അറിയിക്കാം. 9497900999, 9497900286 എന്നീ നമ്പരുകളിലാണ് ബന്ധപ്പെടേണ്ടത്.

ABOUT THE AUTHOR

...view details