ലോക്ക് ഡൗണിലും എംപി തിരക്കിലാണ്... പച്ചക്കറിക്കൃഷിയുമായി ആന്‍റോ ആന്‍റണി - ആന്‍റോ ആന്‍റണി എം.പി
പാവൽ, പച്ചമുളക്, കാബേജ്, കോവയ്ക്ക, പടവലം, കപ്പ, കാച്ചിൽ, ചേന എന്നിവയെല്ലാം എം.പിയുടെ കൃഷിയിടത്തിൽ വളരുന്നുണ്ട്.
പത്തനംതിട്ട : ലോക്ക് ഡൗൺ സമയം കൃഷിക്കായി വിനിയോഗിച്ച് ആന്‍റോ ആന്‍റണി എം.പി. ലോക്ക് ഡൗൺ കാലം പാഴാക്കാതെ വീട്ടുവളപ്പിൽ പച്ചക്കറികളും കാർഷിക വിളകളും നട്ടു വളർത്തി പരിപാലിക്കുന്ന തിരക്കിലാണ് എം.പി. പാവൽ, പച്ചമുളക്, കാബേജ്, കോവയ്ക്ക, പടവലം, കപ്പ, കാച്ചിൽ, ചേന എന്നിവയെല്ലാം എം.പിയുടെ കൃഷിയിടത്തിൽ വളരുന്നുണ്ട്. കർഷക കുടുംബത്തിൽ ജനിച്ച് വളർന്നതില്‍ കൃഷി തന്നെ ഏറെ പ്രചോദിപ്പിക്കാറുണ്ടെന്ന് ആന്‍റോ ആന്‍റണി പറഞ്ഞു. ലോക്ക് ഡൗൺ കാലം കഴിഞ്ഞാലും അൽപസമയം കൃഷിക്കായി മാറ്റി വയ്ക്കുവാനാണ് തീരുമാനമെന്നും എം.പി കൂട്ടിച്ചേർത്തു.