പത്തനംതിട്ട:ശബരിമല പാതയില്‍ പ്ലാപ്പള്ളിക്ക് സമീപം ആന്ധ്ര സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീപിടിച്ചു. അപകടത്തിൽ നാല് അയ്യപ്പ ഭക്തർക്ക് പരിക്കേറ്റു. കത്തുന്ന വാഹനത്തില്‍ നിന്ന് അയ്യപ്പന്മാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ആന്ധ്ര സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽപ്പെട്ടു: 4 പേർക്ക് പരിക്ക് - കാർ മരത്തിൽ ഇടിച്ചു
ശബരിമല തീർഥാടകരുടെ വാഹനം മരത്തിൽ ഇടിച്ച് തീപടർന്ന് നാല് പേർക്ക് പരിക്കേറ്റു.
തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു
പരിക്കേറ്റ അയ്യപ്പന്മാരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ദർശനം കഴിഞ്ഞു മടങ്ങിയ നാല് അയ്യപ്പ ഭക്തരാണ് കാറിൽ ഉണ്ടായിരുന്നത്.
വിവരമറിഞ്ഞു ഫയര്‍ഫോഴ്‌സ് ഉടൻ സ്ഥലത്തെത്തി തീയണച്ചു. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിൽ ഇടിച്ച് തീ പിടിയ്‌ക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാകും അപകടത്തിനു കാരണമെന്നാണ് കരുതുന്നത്.