പത്തനംതിട്ട: കൊവിഡ് 19 ഭീതിയിലും എസ്.എസ്.എല്‍.സി,ഹയര്‍ സെക്കന്‍ററി പരീക്ഷകൾ എളുപ്പമായതിന്‍റെ ആശ്വാസത്തിലാണ് ജില്ലയിലെ വിദ്യാർഥികൾ. ആദ്യ ദിനത്തിൽ നടന്ന മലയാളം ഒന്നാം പേപ്പർ എളുപ്പമായിരുന്നുവെന്നും ആശങ്കയില്ലാതെ പരീക്ഷ എഴുതാനുള്ള എല്ലാ സൗകര്യങ്ങളും മാസ്ക്കും സ്കൂളിൽ ലഭ്യമാക്കിയിരുന്നുവെന്നും വിദ്യാർഥികൾ പറഞ്ഞു .
ആശങ്കകള്‍ക്കിടയിലും പരീക്ഷ എളുപ്പമായതിന്‍റെ ആശ്വാസത്തില്‍ വിദ്യാര്‍ഥികള്‍ - amid covid 19 scare students says exams found easy
ആദ്യ ദിനത്തിൽ നടന്ന മലയാളം ഒന്നാം പേപ്പർ എളുപ്പമായിരുന്നുവെന്ന് വിദ്യാർഥികള്‍
കൊവിഡ് 19; ആശങ്കകള്‍ക്കിടയിലും പരീക്ഷകള്‍ എളുപ്പമായതിന്‍റെ ആശ്വാസത്തില്‍ വിദ്യാര്‍ഥികള്‍
കൊവിഡ് 19 പശ്ചാത്തലത്തിൽ എല്ലാ സജ്ജീകരണങ്ങളും സ്‌കൂളുകളിൽ ഒരുക്കിയിട്ടുണ്ടെന്ന് അധ്യാപകരും അറിയിച്ചു. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയതായി സംശയിക്കുന്നവരും പനിയുടെ ലക്ഷണങ്ങൾ ഉള്ളവരുമായ വിദ്യാർഥികളെ പ്രത്യേകമായി പരീക്ഷക്കിരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ അധികൃതർക്ക് നിർദേശം നൽകിയിരുന്നു.
Last Updated : Mar 10, 2020, 8:01 PM IST