കേരളം

kerala

ETV Bharat / state

അമ്പലപ്പുഴ വിജയകൃഷ്‌ണൻ ചെരിഞ്ഞത് കരളിനും ചെറുകുടലിലുമേറ്റ അണുബാധ കാരണം - അമ്പലപ്പുഴ വിജയകൃഷ്‌ണൻ

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ആനയുടെ സംസ്കാര ചടങ്ങുകള്‍ കോന്നി ആനത്താവളത്തില്‍ നടന്നു.

ambalapuzha elephant death reason  ambalapuzha elephant death news  elephant death news  അമ്പലപ്പുഴ വിജയകൃഷ്‌ണൻ  ആന ചെരിഞ്ഞു
അമ്പലപ്പുഴ വിജയകൃഷ്‌ണൻ ചെരിഞ്ഞത് കരളിനും ചെറുകുടലിലുമേറ്റ അണുബാധ കാരണം

By

Published : Apr 9, 2021, 6:00 PM IST

പത്തനംതിട്ട: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആന അമ്പലപ്പുഴ വിജയകൃഷ്ണൻ ചെരിഞ്ഞത് കരള്‍, ചെറുകുടല്‍ എന്നി ഭാഗങ്ങളിലേറ്റ അണുബാധ മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ആന്തരിക അവയവങ്ങള്‍ സംസ്ഥാനത്തെ വിവിധ ലാബുകളിലേക്ക് അയക്കും. കോന്നിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആനയുടെ സംസ്കാര ചടങ്ങുകള്‍ കോന്നി ആനത്താവളത്തില്‍ നടന്നു.

കൂടുതൽ വായനയ്‌ക്ക്:ആന ചെരിഞ്ഞ സംഭവം: രണ്ട് പാപ്പാന്മാർക്ക് സസ്‌പെന്‍ഷന്‍

ആന ചെരിഞ്ഞ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. ദേവസ്വം വിജിലന്‍സ് മേധാവി പി. ബിജോയ്ക്കാണ് ചുമതല. ആനയ്ക്ക് ക്രൂര പീഡനം ഏല്‍ക്കുകയോ ചികിത്സ ലഭിക്കാത്ത സാഹചര്യം ഉണ്ടായോയെന്നും സംഘം പരിശോധിക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പരിഗണിച്ച്‌ ഒരാഴ്ചയ്ക്കം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് ദേവസ്വം ബോ‍ര്‍ഡിന്‍റെ നിര്‍ദേശം. ഇതിനിടെ പരാതികളെ തുടര്‍ന്ന് ആനയുടെ പാപ്പാന്മാരെ പുറത്താക്കാനും ഹരിപ്പാട് ഡെപ്യൂട്ടി കമ്മിഷണര്‍ ജി. ബൈജുവിനെ മാറ്റി നിര്‍ത്താനുമുള്ള തീരുമാനത്തിന് ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് അനൗദ്യോഗിക യോഗം അംഗീകാരം നല്‍കി.

കൂടുതൽ വായനയ്‌ക്ക്:അമ്പലപ്പുഴ ക്ഷേത്രത്തില്‍ ആന ചെരിഞ്ഞ സംഭവം; ദേവസ്വം ബോര്‍ഡ് അന്വേഷിക്കും

ABOUT THE AUTHOR

...view details