പത്തനംതിട്ട: കർക്കിടക മാസാചരണത്തിന്‍റെ ഭാഗമായി തുറന്ന ശബരിമല ക്ഷേത്രനട, ഈ മാസം 21 വരെ ഭക്തരെ അയപ്പദര്‍ശനത്തിനായി പ്രവേശിപ്പിക്കും. 10000 ഭക്തർ എന്ന കണക്കിലാണ് അനുവദിക്കുക. പ്രതിദിനം 5000 പേർക്ക് പ്രവേശനം നൽകുമെന്ന മുൻ തീരുമാനം മാറ്റിയാണ് പുതിയ ഉത്തരവ്.
പ്രവേശനം വെർച്വൽ ക്യൂ ബുക്കിംഗ് വഴിയായിരിക്കും. 48 മണിക്കൂറിനള്ളിൽ എടുത്ത കൊവിഡ് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ടുതവണ പ്രതിരോധ വാക്സിൻ എടുത്തവർക്കും ദർശനത്തിന് അനുമതി ലഭിക്കും. കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മശാസ്‌ത ക്ഷേത്രനട വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചിനാണ് തുറന്നത്.