കേരളം

kerala

ETV Bharat / state

17 കാരിയെ ഓട്ടോയിൽ കയറ്റികൊണ്ടുപോയി ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ - കോന്നിയില്‍ പോക്സോ കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

അപ്പൂപ്പന്‍തോട് അപ്‌സര ഭവനില്‍ അനില്‍കുമാർ (49 )ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ്.

17 കാരിയെ ഓട്ടോയിൽ കയറ്റികൊണ്ടുപോയി ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ
17 കാരിയെ ഓട്ടോയിൽ കയറ്റികൊണ്ടുപോയി ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

By

Published : Jul 29, 2022, 8:26 PM IST

പത്തനംതിട്ട:പതിനേഴുകാരിയെ ഓട്ടോയിൽ കയറ്റികൊണ്ടുപോയി ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ. കോന്നി കൊക്കാത്തോട് അരുവാപ്പുലം അപ്പൂപ്പന്‍തോട് അപ്‌സര ഭവനില്‍ തത്ത എന്നറിയപ്പെടുന്ന അനില്‍കുമാർ (49 ) ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തിങ്കളാഴ്ച വൈകിട്ട് 6.30 നാണ് സംഭവം. പെൺകുട്ടിയെ കോന്നി ടൗണില്‍ നിന്ന് ഓട്ടോയില്‍ കയറ്റി വീട്ടിലേക്ക് വിടാമെന്ന് പറഞ്ഞ് കൊണ്ടുപോകുകയായിരുന്നു. അപ്പൂപ്പന്‍തോട് എന്ന സ്ഥലത്ത് വിജനമായ ജബ്ബാര്‍ വളവില്‍ വെച്ച്‌ ഓട്ടോ റിക്ഷ നിര്‍ത്തിയശേഷം കയറിപ്പിടിക്കാന്‍ ശ്രമിച്ചു. കുട്ടിയുടെ പരാതിയില്‍ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമം ഉള്‍പ്പെടുത്തി കേസെടുത്ത കോന്നി പൊലീസ് വ്യാഴാഴ്ച വൈകിട്ട് ആറിന് കോന്നി ടൗണില്‍ നിന്നും ഇയാളെ പിടികൂടി.

Also Read: പത്താം ക്ലാസുകാരിയെ പ്ലസ്ടു വിദ്യാര്‍ഥി ഗര്‍ഭിണിയാക്കി: പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ

വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൊലീസ് ഇന്‍സ്‌പെക്ടര്‍ രതീഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details