പത്തനംതിട്ട: മൂന്നു പതിറ്റാണ്ടിനു ശേഷമാണ് അടൂർ നഗരം വെള്ളത്തിൽ മുങ്ങുന്നത്. നഗരത്തിനു നടുവിലൂടെയൊഴുകുന്ന പള്ളിക്കലാർ കരകവിഞ്ഞാണ് സെൻട്രൽ ജംങ്‌ഷനും സമീപ പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയത്. കടകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയത് മൂലം ലക്ഷങ്ങളുടെ നഷ്‌ടം സംഭവിച്ചതായി കച്ചവടക്കാർ പറഞ്ഞു.
കനത്ത മഴയില്‍ അടൂർ നഗരം മുങ്ങി; ലക്ഷങ്ങളുടെ നാശനഷ്‌ടം ALSO READ:കനത്ത മഴ: ശബരിമലയിലേക്കുള്ള വഴി തിരിച്ചുവിട്ട് പൊതുമരാമത്ത് വകുപ്പ്
നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിർമ്മിക്കണമെന്നത് വ്യാപാരികൾ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. എന്നാൽ ഇപ്പോൾ ഓട പണി ആരംഭിച്ചിട്ടേയുള്ളു. അടൂർ നഗരസഭ വൈസ് ചെയർപേഴ്‌സൺ ദിവ്യ റെജി മുഹമ്മദ് വെള്ളം കയറിയ സ്ഥാപനങ്ങൾ സന്ദർശിച്ചു.
മഴക്കെടുതിയിൽ നഗരസഭ പരിധിയിൽ നേരിട്ട നാശനഷ്‌ടം കണക്കാക്കി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് വൈസ് ചെയർപേഴ്‌സൺ പറഞ്ഞു.