പത്തനംതിട്ട :അടൂരില്‍ സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് റേഡിയോഗ്രാഫര്‍ അറസ്റ്റിലായ സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്‌ടർക്കാണ് നിർദേശം. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
അടൂരിലെ ലാബില്‍ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ സംഭവം : അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച് വീണ ജോര്‍ജ് - Pathanamthitta news
അടൂരിലെ സ്‌കാനിങ് സെന്‍ററില്‍ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്‌ടർക്കാണ് മന്ത്രി നടപടിക്ക് നിർദേശം നല്‍കിയത്
അടൂരില്‍ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ സംഭവം: അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച് വീണ ജോര്‍ജ്
READ MORE|യുവതി വസ്ത്രം മാറുന്നത് മൊബൈലില്‍ പകര്‍ത്തി; അടൂരില്‍ സ്‌കാനിങ് സെന്‍ററിലെ ജീവനക്കാരന്‍ അറസ്റ്റില്‍
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ റേഡിയോഗ്രാഫർ കൊല്ലം ചിതറ സ്വദേശി അൻജിത് (24) അറസ്റ്റിലായിരുന്നു. യുവജന സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ലാബ് അടച്ചുപൂട്ടി. എംആർഐ സ്‌കാനിങ്ങിനായി ദേവീസ് സ്‌കാനിങ് സെന്‍ററിലെത്തിയ ഏഴാംകുളം സ്വദേശിയ്‌ക്കാണ് ദുരനുഭവം. ഇന്നലെ (നവംബര്‍ 11) രാത്രിയാണ് സംഭവം.