കേരളം

kerala

ETV Bharat / state

കാനനപാത തുറക്കല്‍ ; എ.ഡി.എമ്മിന്‍റെ നേതൃത്വത്തില്‍ പരിശോധന - ശബരിമലയിൽ എഡിഎം പരിശോധന

മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 30ഓടെ പാത സഞ്ചാരയോഗ്യമാക്കാനാകുമെന്ന് എ.ഡി.എം

ADM Inspection in sabarimala forest way  ശബരിമല മകരവിളക്ക് തീര്‍ഥാടനം  കരിമല കാനനപാത തുറക്കല്‍  ശബരിമലയിൽ എഡിഎം പരിശോധന  karimala forest way
കാനനപാത തുറക്കല്‍; എ.ഡി.എമ്മിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി

By

Published : Dec 22, 2021, 10:29 PM IST

പത്തനംതിട്ട :കരിമല വഴിയുള്ള കാനനപാത തുറക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്‍റെ നേതൃത്വത്തിലുള്ള സംഘം പാതയില്‍ പരിശോധന നടത്തി. ബുധനാഴ്ച ഉച്ചയോടെയാണ് ഉദ്യോഗസ്ഥ സംഘം കാനനപാതയിലൂടെ നടന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 30ഓടെ പാത സഞ്ചാരയോഗ്യമാക്കാനാകുമെന്ന് എ.ഡി.എം പറഞ്ഞു.

വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ പാത തെളിച്ചെടുക്കുന്ന ജോലി ആരംഭിച്ചുകഴിഞ്ഞു. അയ്യപ്പന്‍മാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ മുക്കുഴിയിലും കരിമലയിലും ആശുപത്രി സംവിധാനമൊരുക്കും. നാല് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്‍ററുകളുണ്ടാകും. വനംവകുപ്പിന്‍റെ കീഴിലുള്ള ഇക്കോ ഡവലപ്‌മെന്‍റ് കമ്മിറ്റികള്‍ ഒരുക്കുന്ന എട്ട് ഇടത്താവളങ്ങളുമുണ്ടാകും.

കാനനപാത തുറക്കല്‍; എ.ഡി.എമ്മിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി

ALSO READ: പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ : സര്‍ക്കാരിന് ഒന്നരലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി

രാത്രി വൈകി വനപാതയിലൂടെയുള്ള സഞ്ചാരം ഒഴിവാക്കുംവിധം സമയം ക്രമീകരിക്കും. വൈകിയെത്തുന്നവര്‍ക്ക് ഇടത്താവളങ്ങളില്‍ വിശ്രമിക്കാന്‍ സൗകര്യം നല്‍കും. അയ്യപ്പ സേവാസംഘത്തിന്‍റെ അന്നദാന കേന്ദ്രങ്ങളുമുണ്ടാകും. ശുചിമുറികള്‍ സ്ഥാപിക്കുകയും നിലവിലുള്ളവ നവീകരിക്കുകയും ചെയ്യും. വന്യമൃഗങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് രണ്ട് കിലോമീറ്റര്‍ ഇടവിട്ട് നിരീക്ഷണ സംവിധാനവും ഒരുക്കും.

18 കിലോമീറ്റര്‍ പൂര്‍ണമായും പെരിയാര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന പാത 35 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. പമ്പാ സ്‌പെഷല്‍ ഓഫിസര്‍ അജിത് കുമാര്‍ ഐ.പി.എസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശോധനാസംഘത്തിലുണ്ടായിരുന്നു.

ABOUT THE AUTHOR

...view details