കേരളം

kerala

ETV Bharat / state

നടിയെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതിക്ക് പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷ - പൾസർ സുനിയുടെ സുഹൃത്ത് സനൽ കുമാറിന് പോക്‌സോ കേസിൽ ജീവപര്യന്തം

ശിക്ഷ 14 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത കേസില്‍

actress attacking case accused has been sentenced to life imprisonment in the Pocso case  നടിയെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതിക്ക് പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷ  നടിയെ ആക്രമിച്ച കേസിലെ പ്രതി സനൽ കുമാറിനെ പോക്‌സോ കേസിൽ ശിക്ഷിച്ചു  പൾസർ സുനിയുടെ സുഹൃത്ത് സനൽ കുമാറിന് പോക്‌സോ കേസിൽ ജീവപര്യന്തം  actress attacking case accuse sanal kumar sentenced to life imprisonment
നടിയെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതിക്ക് പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷ

By

Published : Jun 8, 2022, 8:46 PM IST

പത്തനംതിട്ട : നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്സോ കേസിൽ ജീവപര്യന്തം കഠിന തടവും 1,25,000 രൂപ പിഴയും. പത്തനംതിട്ട കോഴഞ്ചേരി മൈലപ്ര സ്വദേശി ഗിരീഷ് ഭവനിൽ സനൽ കുമാറിനെയാണ്(45) എറണാകുളം പോക്സോ കോടതി ജഡ്‌ജി കെ സോമൻ ശിക്ഷിച്ചത്. 2013ലായിരുന്നു കേസിനാസ്‌പദമായ സംഭവം.

14 വയസുള്ള പെൺകുട്ടിയെ പ്രതി എറണാകുളത്ത് നിന്ന് തട്ടിക്കൊണ്ടുപോയി പഴനിയിലെ ലോഡ്‌ജിൽ എത്തിച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തുവെന്നാണ് കേസ്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പിതാവ് നൽകിയ പരാതിയിൽ കേസെടുത്ത കളമശ്ശേരി പൊലീസ് പ്രതിയേയും പെൺകുട്ടിയെയും നാല് ദിവസത്തിനുശേഷം കണ്ടെത്തുകയായിരുന്നു.

പൾസർ സുനിയുമായി ബന്ധം : ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോവുകയായിരുന്നു. പിന്നീട് മരട് പൊലീസ് രജിസ്റ്റർ ചെയ്‌ത വിവാഹത്തട്ടിപ്പ് കേസിൽ റിമാൻഡിലായ ഇയാൾ ആ സമയത്താണ് പൾസർ സുനിയെ പരിചയപ്പെടുന്നത്. പൾസർ സുനി ദിലീപിനെ വിളിച്ച മൊബൈൽ ഫോൺ ഒളിപ്പിക്കുന്നതിനായി ഇയാളാണ് സഹായിച്ചത്. പിന്നീട് ഇയാളുടെ വീട്ടിൽ നിന്ന് പൾസർ സുനി ദിലീപിനെ വിളിച്ച മൊബൈൽ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇതോടെ നടിയെ ആക്രമിച്ച കേസിൽ സനൽ കുമാർ ഒൻപതാം പ്രതിയായി. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ വീണ്ടും ഒളിവിൽ പോകുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഇയാളെ 2019 ൽ അറസ്റ്റ് ചെയ്‌തു. തുടർന്ന് പോക്സോ കോടതിയിൽ നിന്നുള്ള വാറണ്ടിന്‍റെ അടിസ്ഥാനത്തിൽ വിചാരണയ്ക്കായി ഹാജരാക്കുകയായിരുന്നു.

വിചാരണ ഏഴ് വർഷത്തിന് ശേഷം : പ്രതി ഒളിവിൽ കഴിഞ്ഞതിനാൽ വിചാരണ ഏഴ് വർഷം വൈകിയാണ് ആരംഭിച്ചത്. കേസിൽ 9 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചു. 14 രേഖകളും നാല് തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പത്തുവർഷം കഠിനതടവും 25000 രൂപ പിഴയും, ബലാത്സംഗം ചെയ്‌തതിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.

പ്രതിയിൽ നിന്ന് ഇടാക്കുന്ന പിഴത്തുക ഇരയായ കുട്ടിക്ക് നൽകാനും കോടതി നിർദേശിച്ചു. തന്നിലുള്ള പെൺകുട്ടിയുടെ വിശ്വാസം മുതലെടുത്ത് കൃത്യം നടത്തിയ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

അതിനാൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനുള്ള ശിക്ഷയായ പത്തുവർഷത്തെ കഠിന തടവ് അനുഭവിച്ച ശേഷം മാത്രമേ ബലാത്സംഗത്തിനുള്ള ശിക്ഷയായ ജീവപര്യന്തം ആരംഭിക്കുകയുള്ളൂവെന്ന് കോടതി പ്രത്യേകം പരാമർശിച്ചു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details