കേരളം

kerala

ETV Bharat / state

നടന്‍ ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യ വീടിനുള്ളില്‍ മരിച്ച നിലയില്‍ - ullas panthalam wife

ഭാര്യ ആശയെ കാണനില്ലെന്ന് കഴിഞ്ഞ ദിവസം ഉല്ലാസ് പന്തളം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി പരിശോധന നടത്തിയ പന്തളം പൊലീസ് നടന്‍റെ ഭാര്യയെ വീടിന്‍റെ മുകളിലത്തെ നിലയില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉല്ലാസ് പന്തളം  ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യ  ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യ മരിച്ച നിലയില്‍  പന്തളം പൊലീസ്  പത്തനംതിട്ട  ullas panthalam  ullas panthalam wife  ullas panthalam wife found death at home
Ullas Panthalam Wife

By

Published : Dec 20, 2022, 11:19 AM IST

പത്തനംതിട്ട: നടന്‍ ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യ ആശയെ (38) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി പരിശോധന നടത്തിയ പൊലീസാണ് ആശയെ വീടിന്‍റെ മുകളിലത്തെ നിലയില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോഴാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസം രാത്രി ആശയും മകളും വീടിന്‍റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയതെന്നും അന്വേഷണസംഘം വ്യക്തമാക്കി. പുതിയ വീട്ടിലേക്ക് നടന്‍റെ കുടുബം താമസം മാറിയിട്ട് അധികം നാളായില്ലെന്നും പൊലീസ് അറിയിച്ചു.

ആശയുടെ മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പന്തളം പൊലീസ് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ്. ടെലിവിഷന്‍ ചാനലുകളിലെ വിവിധ കോമഡി പരിപാടികളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഉല്ലാസ് പന്തളം.

ABOUT THE AUTHOR

...view details