കേരളം

kerala

ETV Bharat / state

സമൂഹ അടുക്കളകളുടെ പ്രവര്‍ത്തനത്തിനെതിരെ പരാതി; കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന - സമൂഹ അടുക്കളയുടെ പ്രവര്‍ത്തനത്തിനെതിരെ പരാതി

സമൂഹ അടുക്കളയില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി

സമൂഹ അടുക്കള  action over complaint against community kitchen  സമൂഹ അടുക്കളയുടെ പ്രവര്‍ത്തനത്തിനെതിരെ പരാതി  പി.ബി. നൂഹ്
സമൂഹ അടുക്കളയുടെ പ്രവര്‍ത്തനത്തിനെതിരെ പരാതി; കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി

By

Published : Apr 7, 2020, 9:31 PM IST

പത്തനംതിട്ട: നഗരസഭയുടെ സമൂഹ അടുക്കളയില്‍ നിന്നും അര്‍ഹതപ്പെട്ടവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന ആരോപണത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ പി.ബി. നൂഹിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പിഡബ്ല്യുഡി റസ്റ്റ് ഹൗസ്, പത്തനംതിട്ട ഇടത്താവളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കളകളിലാണ് പരിശോധന നടത്തിയത്. 32 വാര്‍ഡുകളിലും അടിയന്തരമായി മോണിറ്ററിങ് കമ്മിറ്റി കൂടുവാനും ഭക്ഷണം ആവശ്യമുള്ളവരുടെ ലിസ്റ്റ് ബുധനാഴ്‌ച സമര്‍പ്പിക്കുവാനും ജില്ലാ കലക്ടര്‍ മുന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

ലിസ്റ്റ് പ്രകാരം ആവശ്യക്കാര്‍ക്ക് ഭക്ഷണം കിട്ടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തും. വിവിധ ഗ്രൂപ്പുകളും സംഘടനകളും നഗരസഭാ പരിധിയില്‍ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. എന്നാല്‍ ഏകോപനക്കുറവുണ്ടായിട്ടുണ്ട്. പാസില്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭാ അധ്യക്ഷ റോസ്‌ലിന്‍ സന്തോഷ്, നഗരസഭാ സെക്രട്ടറി എ.എം മുംതാസ്, ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ ബി.രാധാകൃഷ്ണന്‍, എന്‍എച്ച്എം ഡി.പി.എം ഡോ.എബി സുഷന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു തുടങ്ങിയവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details