കേരളം

kerala

ETV Bharat / state

Accused Who Killed By Hitting Youth Head Was Arrested യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; അയല്‍വാസിയായ പ്രതി അറസ്‌റ്റിൽ

Accused who killed by hitting youth head : പ്രതിക്കെതിരെ മുമ്പ് പോലീസിൽ പരാതി നൽകിയതിന്‍റെ വിരോധവും, വിറക് ഇറക്കുന്നതിലെ തർക്കവുമാണ് ആക്രമണത്തിന് കാരണം

pta murder  hitting his head  യുവാവിനെ അയൽവാസി തലക്കടിച്ചു കൊലപ്പെടുത്തി  പ്രതി അറസ്‌റ്റിൽ  Accused arrested  തലക്കടിച്ചു കൊലപ്പെടുത്തി  hitting his head  വിറക് കമ്പുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി  killed by hitting his head with a wooden stick  മുൻവിരോധം ആക്രമണത്തിന് കാരണം
Accused Who Killed By Hitting His Head Was Arrested

By ETV Bharat Kerala Team

Published : Oct 8, 2023, 5:30 PM IST

പത്തനംതിട്ട : മുൻവിരോധം കാരണം വാക്കുതർക്കമുണ്ടായതിനെതുടർന്ന് വിറക് കമ്പുകൊണ്ട് തലക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പെരുമ്പെട്ടി പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു (Accused Who Killed By Hitting youth Head Was Arrested). പെരുമ്പെട്ടി പുള്ളോലി കോളനിയിൽ കണിക്കുന്നിൽ വീട്ടിൽ ഭാസ്‌കരന്‍റെ മകൻ ബാബുക്കുട്ടൻ എന്ന് വിളിക്കുന്ന എസ് രതീഷ് (40) ആണ് വിറകുകമ്പുകൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കുപറ്റി കൊല്ലപ്പെട്ടത്.

വെള്ളിയാഴ്‌ച (ഒക്‌ടോബര്‍ 6) വൈകിട്ട് അഞ്ച് മണിക്ക് പെരുമ്പെട്ടി പുള്ളോലി കോളനിയിലാണ് സംഭവം. പെരുമ്പെട്ടി പുള്ളോലി കോളനിയിൽ പ്ലാമ്പറമ്പിൽ വീട്ടിൽ എം ടി അപ്പുക്കുട്ടൻ (33) ആണ് അറസ്‌റ്റിലായത്. പ്രതിയുടെ വീടിനുമുന്നിലുള്ള റോഡിൽ വിറക് ഇറക്കിക്കൊണ്ടിരിക്കുമ്പോഴാണ് രതീഷിന് മർദനമേറ്റത്. അപ്പുക്കുട്ടനെതിരെ മുമ്പ് പൊലീസിൽ പരാതി നൽകിയതിന്‍റെ വിരോധവും, വിറക് ഇറക്കുന്നതിലെ തർക്കവുമാണ് ആക്രമണത്തിന് കാരണം.

അപ്പുക്കുട്ടൻ രതീഷിന്‍റെ കഴുത്തിൽ കുത്തിപ്പിടിച്ച് മർദിക്കുകയും, തുടർന്നുണ്ടായ പിടിവലിക്കിടയിൽ പ്രതി താഴെവീഴുകയും ചെയ്‌തു. തുടർന്നെഴുന്നേറ്റ പ്രതി അസഭ്യം വിളിച്ചുകൊണ്ട് തന്‍റെ വീട്ടുമുറ്റത്തു കിടന്ന വിറകുകമ്പെടുത്ത് തലയ്ക്ക് നേരേ അടിച്ചുവെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ രതീഷിന്‍റെ തോളിലാണ് കൊണ്ടത്. പിന്നീട് പ്രതി രതീഷിന്‍റെ തലയ്ക്ക് വിറകുകൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തലയിലേറ്റ ഗുരുതര പരിക്ക് കാരണം ഇന്നലെ(ഒക്‌ടോബര്‍ 8) രാവിലെ രതീഷ് മരണപ്പെട്ടു.

വെള്ളിയാഴ്‌ച വൈകിട്ട് തന്നെ പെരുമ്പെട്ടിയിൽ നിന്നും പ്രതിയെ കസ്‌റ്റഡിയിലെടുത്തു. റാന്നി ഡി വൈ എസ് പി ആർ ബിനുവിന്‍റെ മേൽനോട്ടത്തിൽ, പൊലീസ് ഇൻസ്‌പെക്‌ടർ എം ആർ സുരേഷിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ഉൾപ്പെടെയുള്ള കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.

സിമന്‍റ്‌ ബ്ലോക്ക് കൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു: അസം സ്വദേശി നിപിൻ ദാസിനെ സിമന്‍റ്‌ ബ്ലോക്ക് കൊണ്ട് തലയ്ക്ക് അടിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും നാലു ലക്ഷം രൂപ പിഴയും. അസം സ്വദേശിയും സുഹൃത്തുമായ രാജു ദാസാണ് ശിക്ഷിക്കപ്പെട്ട പ്രതി. മദ്യം വാങ്ങിയ പണത്തെ ചൊല്ലി ഉണ്ടായ തർക്കത്തിലാണ് കൊലപാതകം സംഭവിച്ചത്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി പ്രസൂൺ മോഹനനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മുൻ വൈരാഗ്യത്താല്‍ പ്രതി നടത്തിയ മൃഗീയമായ കൊലപാതകം ന്യായീകരിക്കാൻ കഴിയില്ലെന്ന്‌ കോടതി നിരീക്ഷിച്ചു. പ്രതി നൽകേണ്ട പിഴ തുകയിൽ നിന്നും രണ്ടു ലക്ഷം രൂപ മരണപ്പെട്ട നിപിൽ ദാസിന്‍റെ മാതാപിതാക്കളായ കുട്ടാള ദാസ്, ഗോപീന്ദ്രർ ദാസിനും അവകാശികൾക്കായി നൽകുവാനും ഉത്തരവിൽ പറയുന്നു.

മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട പണം വീതം വയ്ക്കു‌ന്നതിലുള്ള മുൻ വൈരാഗ്യവും ബോധപൂർവം നടത്തിയ കൊലപാതകവുമാണ് എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രതി മദ്യലഹരിയിൽ നടത്തിയ പ്രവർത്തിയായിരുന്നു എന്ന പ്രതിഭാഗവാദം കോടതി തള്ളി. 2018 ഡിസംബർ രണ്ടിന് വൈകുന്നേരം 7 മണിക്കാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിച്ചിരുന്ന ആറ്റിങ്ങല്‍ പള്ളിത്തുറ വിളയിൽ കുടിയിൽ വീട്ടിൽ വച്ചാണ് സംഭവം നടക്കുന്നത്. മദ്യം വാങ്ങിയ പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വീട്ടിനുള്ളിൽ വച്ചായിരുന്നു കൊലപാതകം.

ALSO READ:പൊലീസുകാരിയെ കൊന്നത് ഹെഡ്‌കോണ്‍സ്റ്റബിള്‍, മറച്ചുവയ്ക്കാന്‍ ഭാര്യാസഹോദരന്‍റെ ഒത്താശ ; ഒടുക്കം പിടിയില്‍

ABOUT THE AUTHOR

...view details