കേരളം

kerala

ETV Bharat / state

തിരുവല്ലയിൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട വെട്ടുകേസ് പ്രതി പിടിയിൽ - Pulikkeezhu police station accused arrested

ഏഴ് മാസത്തോളമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി വെള്ളിയാഴ്ച പുലര്‍ച്ചെ പൊലീസിന്‍റെ പിടിയിലായി

Accused who escaped from custody arrested in Thiruvalla  തിരുവല്ലയിൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ  പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പ്രതി പിടിയിൽ  Pulikkeezhu police station accused arrested  രക്ഷപ്പെട്ട വെട്ടുകേസ് പ്രതി പിടിയിൽ
തിരുവല്ലയിൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട വെട്ടുകേസ് പ്രതി പിടിയിൽ

By

Published : Dec 25, 2021, 10:57 PM IST

പത്തനംതിട്ട :തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ പിടികൂടി. നിരണം കൊമ്പങ്കേരി ആശാന്‍കുടി പുതുവല്‍ വീട്ടില്‍ സജൻ (28)ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ ഇയാളുടെ ഭാര്യയുടെ അമ്പലപ്പുഴയിലുള്ള ബന്ധുവീട്ടില്‍ നിന്നുമാണ് പിടികൂടിയത്.

ALSO READ: ആലപ്പുഴ ഷാൻ വധം : പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങൾ കണ്ടെത്തി

നിരണം കൊമ്പങ്കേരി മാനേച്ചിറ വീട്ടില്‍ രഘുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഏഴ് മാസത്തോളമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പൊലീസിന്‍റെ പിടിയിലായത്.

പ്രാഥമിക കൃത്യം നിര്‍വഹിക്കാനെന്ന വ്യാജേന രാത്രി ഏഴുമണിയോടെ പൊലീസ് കാവലില്‍ സ്റ്റേഷന് പുറത്തിറങ്ങിയ പ്രതി ഉദ്യോഗസ്ഥരെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്​ ചെയ്തു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details