ലോറി തട്ടി റോഡിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു - pathanamthitta
റാന്നി പൂഴിക്കുന്ന് കളീക്കല്‍ ജോയ്‌സ് മാത്യുവിന്‍റെ ഭാര്യ നിര്‍മല സക്കറിയ (37)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം.

പത്തനംതിട്ട: ലോറി തട്ടി റോഡിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. റാന്നി പൂഴിക്കുന്ന് കളീക്കല്‍ ജോയ്‌സ് മാത്യുവിന്‍റെ ഭാര്യ നിര്‍മല സക്കറിയ (37)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിലെ കുടുംബശ്രീ അക്കൗണ്ടന്റായിരുന്നു നിർമ്മല. ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. സ്‌കൂട്ടര്‍ ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുടെ സൈഡ് സ്കൂട്ടറിൽ തട്ടുകയായിരുന്നു. പരിക്കേറ്റ നിർമലയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരണം സംഭവിച്ചത്.