കേരളം

kerala

ETV Bharat / state

അയ്യപ്പന്മാർ സഞ്ചരിച്ച വാഹനം മ​റി​ഞ്ഞു, നാല് പേർക്ക് പരിക്ക് - ശ​ബ​രി​മ​ല തീർഥാടകർ അപകടം

ക​ണ​മ​ല​യ്ക്ക് സ​മീ​പം വ​ട്ട​പ്പാ​റ വ​ള​വി​ലായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്നവർ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

accident to vehicle carrying sabarimala pilgrims in pathanamthitta  accident to vehicle carrying sabarimala pilgrims  accident to vehicle carrying sabarimala pilgrims  accident to vehicle of sabarimala pilgrims in pathanamthitta  abarimala pilgrims accident  ayyappans accident  sabarimala pilgrims from karnataka  sabarimala pilgrims from karnataka accident  accident to vehicle carrying sabarimala pilgrims from karnataka in pathanamthitta  accident to vehicle of sabarimala pilgrims from karnataka  കർണാടക സ്വദേശികളായ അയ്യപ്പന്മാർ സഞ്ചരിച്ച വാഹനം ഇ​രു​പ​ത​ടി താഴ്ചയിലേക്ക് മ​റി​ഞ്ഞു  അയ്യപ്പന്മാർ സഞ്ചരിച്ച വാഹനം ഇ​രു​പ​ത​ടി താഴ്ചയിലേക്ക് മ​റി​ഞ്ഞു  അയ്യപ്പന്മാർ സഞ്ചരിച്ച വാഹനം അപകടം  ശബരിമല അപകടം  ശ​ബ​രി​മ​ല തീർഥാടകർ അപകടം  കർണാടക സ്വദേശികളായ ശ​ബ​രി​മ​ല തീർഥാടകർ
കർണാടക സ്വദേശികളായ അയ്യപ്പന്മാർ സഞ്ചരിച്ച വാഹനം ഇ​രു​പ​ത​ടി താഴ്ചയിലേക്ക് മ​റി​ഞ്ഞു

By

Published : Nov 4, 2021, 9:06 AM IST

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീർഥാടകർ സ​ഞ്ച​രി​ച്ച വാ​ഹ​നം ക​ണ​മ​ല​യ്ക്ക് സ​മീ​പം വ​ട്ട​പ്പാ​റ വ​ള​വി​ല്‍ ഇ​രു​പ​ത​ടി താഴ്ചയിലേക്ക് മ​റി​ഞ്ഞു. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ കെ. ​മ​ല്ലി​കാ​ര്‍​ജു​ന്‍, കാ​ര്‍​ത്തി​ക്, ചേ​ത​ന്‍, ദ​ര്‍​ശ​ന്‍ എ​ന്നി​വ​ർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനത്തിലുണ്ടായിരുന്നവർ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.‌ റോ​ഡി​ന് സ​മീ​പ​ത്തെ വീ​ട്ടി​ലെ ആ​ട്ടി​ന്‍ കൂ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് വാഹ​നം വീ​ണ​ത്. എ​രു​മേ​ലി​യി​ല്‍ നി​ന്നും പ​മ്പ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വാ​ഹ​നം വ​ട്ട​പ്പാ​റ വ​ള​വി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

ALSO READ: 11കാരി മരിച്ച സംഭവം; സിറാജിന്‍റെ ആരോപണങ്ങൾ നിഷേധിക്കുന്ന ഉവൈസിയുടെ ദൃശ്യം പുറത്ത്

ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. നാ​ട്ടു​കാ​ര്‍ വി​വി​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ല​വു​ങ്ക​ലി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സേ​ഫ് സോ​ണ്‍ സ്പെ​ഷ​ല്‍ ഓ​ഫിസ​ര്‍ പി.​ഡി. സു​നി​ല്‍ ബാബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി.

എ​രു​മേ​ലി​യി​ല്‍ നി​ന്ന് ക്രെ​യി​ന്‍ എ​ത്തി​ച്ച്‌ വാ​ഹ​നം പൊ​ക്കി​യെ​ടു​ത്താ​ണ് തീ​ര്‍​ഥാ​ട​ക​രെ പു​റ​ത്തി​റ​ക്കി​യ​ത്. ക​ന​ത്ത മ​ഴ​യും ചെ​ളി​യും കാ​ര​ണ​മാ​ണ് വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട​തെ​ന്ന് മോ​ട്ട​ര്‍​ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ഇ​വ​രെ മോ​ട്ടോര്‍​വാ​ഹ​ന​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ല്‍ നി​ല​യ്ക്കല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി. ശേഷം കെഎസ്ആ​ര്‍​ടി​സി ബ​സി​ല്‍ ദ​ര്‍​ശ​ന​ത്തി​നാ​യി പമ്പയിലേക്ക് പോ​യി.

ABOUT THE AUTHOR

...view details