പത്തനംതിട്ട:കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പത്തനംതിട്ട എംസി റോഡിൽ പറന്തലിലാണ് അപകടം നടന്നത്. ആംബുലൻസ് ഡ്രൈവറായ തൃശൂർ സ്വദേശി ജെൻസൻ ടി സാക്കർ (38) ആണ് മരിച്ചത്. ബസ്സിലെ മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. അടൂരിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് പോയ ബസും പന്തളത്ത് നിന്ന് അടൂരിലേക്ക് പോയ ആംബുലൻസുമാണ് കൂട്ടിയിടിച്ചത്.
കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു - കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ചു
തൃശൂർ സ്വദേശി ജെൻസൻ ടി സാക്കറാണ് മരിച്ചത്. എംസി റോഡിൽ പറന്തലിലാണ് അപകടം.
കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടന്ന്, ബസ്സിലേക്ക് എതിർദിശയിൽ നിന്നുവന്ന ആംബുലൻസ് ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. എറണാകുളം അമൃത ആശുപത്രിയിൽ രോഗിയെ എത്തിച്ചശേഷം തിരികെ വരുമ്പോഴായിരുന്നു ആംബുലൻസ് അപകടത്തിൽ പെട്ടത്. പറന്തലിലുള്ള സ്വകാര്യ ആംബുലൻസാണിത്.