കേരളം

kerala

ETV Bharat / state

തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ സംസ്‌കാരം നാളെ - stray dog attack latest news

ഓഗസ്റ്റ് 14ന് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. പേവിഷബാധയ്‌ക്ക്‌ എതിരെ കുത്തിവയ്‌പ്പ്‌ എടുത്ത് ചികിത്സയിലിരിക്കെയാണ് അന്ത്യം.

Abhirami who died after being bitten by stray dog  Abhirami will be cremated tomorrow  Abhirami died by stray dog attack  pathanamthitta Abhirami cremation  അഭിരാമിയുടെ സംസ്‌കാരം നാളെ  തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമി  നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിരാമി  അഭിരാമിക്ക് പേവിഷബാധ  abhirami rabies  തെരുവുനായ ആക്രമണം വാർത്ത  stray dog attack latest news
തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ സംസ്‌കാരം നാളെ

By

Published : Sep 6, 2022, 10:35 AM IST

പത്തനംതിട്ട: റാന്നി പെരുനാട്ടില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം നാളെ (07.09.2022) സംസ്‌കരിക്കും. ഇന്നലെ (05.09.2022) കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എത്തിച്ച മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ചികിത്സ പിഴവുണ്ടെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളും ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. ഇന്നലെ യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ ഡി.എം.ഒയെ ഉപരോധിച്ചിരുന്നു. ഇന്നും കനത്ത പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ട്.

കുട്ടിയുടെ അച്ഛനും അമ്മയും പെരുന്നാട് കുടുംബ ആരോഗ്യ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണളാണ് ഉന്നയിച്ചിട്ടുള്ളത്. പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ലെന്നും, അതിന് പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

READ MORE:തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12കാരി മരിച്ചു

ഓഗസ്റ്റ് 14നാണ് അഭിരാമിക്ക് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് നായയുടെ കടിയേറ്റിരുന്നു. സംഭവത്തിൽ അഭിരാമിക്ക് പേവിഷബാധ ഏറ്റേന്ന് സ്ഥിരീകരിച്ചിരുന്നു.

പൂനെയിലെ വൈറോളജി ലാബില്‍ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച ഉച്ചയോടെയാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെ അഭിരാമി മരിച്ചത്. പേവിഷബാധയ്‌ക്ക്‌ എതിരെ കുത്തിവയ്‌പ്പ്‌ എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി.

ABOUT THE AUTHOR

...view details