കേരളം

kerala

ETV Bharat / state

അഭിരാമിയുടെ ബന്ധു കുഴഞ്ഞു വീണു മരിച്ചു, മരണം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ - തെരുവ് നായ

റാന്നിയില്‍ തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച അഭിരാമിയുടെ അച്ഛന്‍റെ അമ്മാവനാണ് മരിച്ച സോമന്‍. അഭിരാമിയുടെ ആരോഗ്യ സ്ഥിതി വഷളായത് സോമനെ മാനസികമായി തളര്‍ത്തിയിരുന്നു എന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. അഭിരാമി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് മാധ്യമങ്ങോട് പ്രതികരിച്ചത് സോമനായിരുന്നു

Abhirami relative death  Abhirami relative died within hours of her death  Abhirami  stray dog attack  അഭിരാമിയുടെ ബന്ധു കുഴഞ്ഞു വീണു മരിച്ചു  തെരുവ് നായ  അഭിരാമി
അഭിരാമിയുടെ ബന്ധു കുഴഞ്ഞു വീണു മരിച്ചു, മരണം മണിക്കൂറുകളുടെ വ്യത്യാസത്തില്‍

By

Published : Sep 5, 2022, 10:53 PM IST

പത്തനംതിട്ട: റാന്നി പെരുനാട് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച അഭിരാമിയുടെ അടുത്ത ബന്ധു കുഴഞ്ഞു വീണ് മരിച്ചു. അഭിരാമിയുടെ അച്ഛന്‍റെ അമ്മാവൻ സോമൻ (72) ആണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അന്ത്യം.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്കാണ് അഭിരാമി മരിച്ചത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് കുടുംബത്തിൽ വീണ്ടും ദുരന്തം ഉണ്ടായത്. തിങ്കളാഴ്‌ച രാവിലെ ഉണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് സോമനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

എന്നാല്‍ വൈകിട്ട് അഞ്ചുമണിയോടുകൂടി സോമന്‍ മരിച്ചു. അഭിരാമിയുടെ ആരോഗ്യ സ്ഥിതി വഷളായത് സോമനെ മാനസികമായി തളര്‍ത്തിയിരുന്നു എന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. അഭിരാമി ചികിത്സയിൽ കഴിഞ്ഞിരുന്നപ്പോൾ സോമനാണ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.

Also Read: തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12കാരി മരിച്ചു

ABOUT THE AUTHOR

...view details