കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിൽ പെയിന്‍റ് ഗോഡൗണിലെ യന്ത്രത്തിന് തീപിടിച്ചു - പത്തനംതിട്ട തീപിടിത്തം

തിരുവല്ല പെരിങ്ങര സിറ്റി പെയിന്‍റ്സ് സ്ഥാപനത്തിൽ ഇന്ന് രാവിലെയാണ് തീപിടിത്തം ഉണ്ടായത്

Pathanamthitta fire  thiruvalla fire  പെയിന്‍റ് ഗോഡൗൺ  Paint Godown  പത്തനംതിട്ട തീപിടിത്തം  തിരുവല്ല തീപിടിത്തം
പത്തനംതിട്ടയിൽ പെയിന്‍റ് ഗോഡൗണിലെ യന്ത്രത്തിന് തീപിടിച്ചു

By

Published : Jul 3, 2020, 1:41 PM IST

പത്തനംതിട്ട: തിരുവല്ലയിലെ പെയിന്‍റ് ഗോഡൗണിൽ പെയിന്‍റ് മിക്‌സിംഗ് യന്ത്രത്തിന് തീപിടിച്ചു. തിരുവല്ല പെരിങ്ങര സിറ്റി പെയിന്‍റ്സ് സ്ഥാപനത്തിൽ ഇന്ന് രാവിലെയാണ് തീപിടിത്തം ഉണ്ടായത്. പെയിന്‍റ് മിക്‌സ് ചെയ്യുന്നതിനായി യന്ത്രം ഓണാക്കിയ ശേഷം ഉടമ ഗോഡൗണിൽ നിന്ന് പുറത്തേക്ക് പോയി. കെട്ടിടത്തിനുള്ളിൽ നിന്നും വലിയ രീതിയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഉടമയെ വിവരമറിയിച്ചത്. ശേഷം നാട്ടുകാർ പെയിന്‍റ് ബോക്‌സുകൾ യന്ത്രത്തിന് സമീപത്ത് നിന്ന് മാറ്റിയതോടെ വലിയ അപകടം ഒഴിവായി. തുടർന്ന് അഗ്നിശമന സേനയെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായി ഉടമ അറിയിച്ചു.

ABOUT THE AUTHOR

...view details