പത്തനംതിട്ട: ശബരിമലയിൽ പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തു. മലപ്പുറം തിരുനാവായ സ്വദേശി എ കെ സുധീർ നമ്പൂതിരിയാണ് പുതിയ മേൽശാന്തി. മാളികപ്പുറം മേൽശാന്തിയായി എം എസ് പരമേശ്വരനും തെരഞ്ഞെടുക്കപ്പെട്ടു. അരീക്കര കുടുംബാംഗമായ എം എസ് പരമേശ്വരൻ ആലുവ പാറക്കടവ് സ്വദേശിയാണ്. മേല്‍ശാന്തിമാരുടെ അഭിമുഖത്തില്‍ യോഗ്യത നേടിയ ഒമ്പത് പേര്‍ വീതമുള്ള രണ്ട് പട്ടികയിൽ നിന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
എ കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി - എ കെ സുധീര്‍ നമ്പൂതിരി പുതിയ ശബരിമല മേല്‍ശാന്തി
ചിങ്ങമാസ പൂജകൾക്കായി ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് മേല്‍ശാന്തി ക്ഷേത്രനട തുറന്നു. തുടര്‍ന്ന് നിര്‍മ്മാല്യവും നെയ്യഭിഷേകവും 5.15 ന് മഹാഗണപതി ഹോമവും നടന്നു.
പന്തളം കൊട്ടാരത്തിലെ മാധവ് വർമ്മയും കാഞ്ചന വർമ്മയും ചേർന്ന് നറുക്കെടുത്തു. ഈ വര്‍ഷം മുതല്‍ ശബരിമല- മാളികപ്പുറം മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ കന്നിമാസം ഒന്ന് മുതല്‍ 31 വരെ ശബരിമലയിലും മാളികപ്പുറത്തുമായി ഭജനമിരിക്കണം. ക്ഷേത്ര പൂജകളും കാര്യങ്ങളും കൂടുതലായി മനസ്സിലാക്കുന്നതിന്‍റെ ഭാഗമായാണ് ഈ വര്‍ഷം മുതല്‍ മേല്‍ശാന്തിമാര്‍ക്കായി ദേവസ്വം ബോര്‍ഡ് ഇത്തരത്തിലുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. ഓണക്കാലത്ത് പ്രത്യേക പൂജകള്‍ക്കായി സെപ്തംബറിൽ നട തുറക്കും.