പത്തനംതിട്ട: റാന്നിയില്‍ കടല്‍ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞ പുല്ല് വെട്ട് തൊഴിലാളി മരിച്ചു. അന്ത്യാളൻകാവ് ആറൊന്നിൽ ജോസഫ് മാത്യുവാണ് (60) മരിച്ചത്. ഇന്നലെയാണ്(ഒക്‌ടോബര്‍ 4) മരിച്ചത് .
കടന്നല്‍ കുത്തേറ്റ് പുല്ല് വെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം - A grass cutting worker died
സെപ്‌റ്റംബര്‍ 29നാണ് ജോസഫിന് കടന്നല്‍ ആക്രമണത്തില്‍ പരിക്കേറ്റത്.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ജോസഫ് മാത്യുവിന് കടന്നലിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മെഷീന്‍ ഉപയോഗിച്ച് കാട് വെട്ടുന്നതിനിടെ കല്ല് തെറിച്ച് കടന്നല്‍ കൂട്ടം ഇളകുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കടന്നലുകള്‍ ജോസഫിനെ പൊതിഞ്ഞു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. സംസ്‌കാരം വ്യാഴാഴ്‌ച (ഒക്‌ടോബര്‍ 6) കാട്ടൂര്‍ സെന്‍റ് ആല്‍ബെട്ട്സ് പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ അന്നമ്മ ജോസഫ്. മക്കള്‍: അജിന്‍(വിദ്യാര്‍ഥി), ഏഞ്ചല്‍(ഏഴാം ക്ലാസ് വിദ്യാഥിനി)