കേരളം

kerala

ETV Bharat / state

എലിപ്പനി ബാധിച്ച് കെട്ടിട നിർമാണ തൊഴിലാളി മരിച്ചു - പത്തനംതിട്ട വാർത്ത

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം

Leptospirosis  എലിപ്പനി  കെട്ടിട നിർമാണ തൊഴിലാളി മരിച്ചു  പത്തനംതിട്ട വാർത്ത  pathanamthitta news
എലിപ്പനി ബാധിച്ച് കെട്ടിട നിർമാണ തൊഴിലാളി മരിച്ചു

By

Published : May 16, 2020, 7:18 PM IST

പത്തനംതിട്ട: എലിപ്പനി ബാധിച്ച് കെട്ടിട നിർമാണ തൊഴിലാളി മരിച്ചു. ചാത്തങ്കരി തുമ്പയിൽ ചിറയിൽ ടി.പി. രവീന്ദ്രൻ(59) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെളളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. ലോക്ക് ഡൗണിന്‍റെ ഭാഗമായി തൊഴിൽ ഇല്ലാതായതോടെ വീടിന് സമീപത്തെ തോട്ടിലും കുളങ്ങളിലും രവിന്ദ്രൻ മീൻ പിടിക്കുന്നതിനായി ഇറങ്ങുമായിരുന്നു. ഇതു വഴിയാകാം എലിപ്പനി ബാധിച്ചെന്നാണ് ആരോഗ്യ വിഭാഗത്തിന്‍റെ നിഗമനം. ഭാര്യ: സുമ. മക്കൾ: രേഷ്മ, ഗ്രീഷ്മ, രാകേഷ്. മരുമകൻ: സജിത്ത്.

ABOUT THE AUTHOR

...view details