പത്തനംതിട്ടയിൽ 87 പേർക്ക് കൂടി കൊവിഡ് - പത്തനംതിട്ട
75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ. 19 പേർക്ക് രോഗമുക്തി.

പത്തനംതിട്ട: ജില്ലയിൽ 87 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ വിദേശത്തുനിന്നും അഞ്ചുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേർ കൂടി രോഗമുക്തി നേടി. 383 പേർ ചികിത്സയിൽ തുടരുന്നു. 414 പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷനില്‍ കഴിയുന്നു. വിദേശത്തുനിന്നും തിരിച്ചെത്തിയ 1443 പേരും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1691 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. 1368 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. കവിയൂർ സ്വദേശി രാമകൃഷ്‌ണപിള്ള (72) യാണ് മരിച്ചത്. ഹൃദ്രോഗം, പക്ഷാഘാതം എന്നിവ മൂലം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചത്.