പത്തനംതിട്ട :മഴക്കെടുതിനേരിടുന്ന പത്തനംതിട്ട ജില്ലയില്‍ 80 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ജില്ലയിൽ 27 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. ഒടുവിൽ ലഭിക്കുന്ന കണക്കനുസരിച്ച് 80 ക്യാമ്പുകളിലായി കഴിയുന്നത് 632 കുടുംബങ്ങളിലെ 2191 പേരാണ്. കൂടുതല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് തിരുവല്ലയിലാണ്.
ALSO READ:മൂന്നുമാസം പ്രായമായ പെൺകുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു
തിരുവല്ല 33, കോഴഞ്ചേരി 17, മല്ലപ്പള്ളി 15, കോന്നി 12 എന്നിങ്ങനെയാണ് ക്യാമ്പുകള്‍ പ്രവർത്തിക്കുന്നത്. ഇതുവരെ ലഭിച്ച കണക്കനുസരിച്ച് പ്രളയക്കെടുത്തിയിൽ ജില്ലയിൽ 27 വീടുകൾ പൂർണമായും തകര്‍ന്നു. 307 വീടുകള്‍ ഭാഗികമായി തകര്‍ന്നു.
റാന്നിയിലാണ് ഏറ്റവും കൂടുതൽ വീടുകൾ പൂർണമായും തകർന്നത്. ഇവിടെ 19 വീടുകളാണ് നശിച്ചത്. തിങ്കളാഴ്‌ച രാവിലെ മുതൽ ജില്ലയില്‍ മഴയ്ക്ക് ശമനമുണ്ട്. കക്കി ആനത്തോട് ഡാം തുറന്നു. ജില്ല ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്.