പത്തനംതിട്ട: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 75 സി.എഫ്.എൽ.ടി.സികൾ തുടങ്ങുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചതായി ജില്ലാ കലക്ടർ പി.ബി നൂഹ് പറഞ്ഞു. സി.എഫ്.എൽ.ടി.സികളിൽ രോഗികളെ പരിചരിക്കുന്നതിനായി പ്രാദേശികമായി പ്രവർത്തിക്കുന്ന ഡോക്ടർമാരെ ആവശ്യമുണ്ട്. ഇതിനായി ഐ.എം.എയിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കും. സി.എഫ്.എൽ.ടി.സികളിൽ എല്ലാം കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനായി നിർദ്ദേശിച്ചിട്ടുണ്ട്.
ജില്ലയില്‍ 75 സി.എഫ്.എൽ.ടി.സികൾ തുടങ്ങും: ജില്ലാ കലക്ടര്‍ - പത്തനംതിട്ട
ജില്ലയിലുള്ള സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിലെയും ഉപയോഗിക്കാൻ പറ്റുന്ന സാധാരണ ബെഡുകളുടെയും ഐ.സി.യു ബെഡുകളുടെയും വെൻറിലേറ്ററുകളുടെയും എണ്ണം ജൂലൈ 24 വൈകിട്ട് അഞ്ചിന് മുൻപ് ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് ജില്ലാ കലക്ടർ പി.ബി നൂഹ് പറഞ്ഞു
ജില്ലയില്‍ 75 സി.എഫ്.എൽ.ടി.സികൾ തുടങ്ങും: കലക്ടര്‍
കൊവിഡ് രോഗം സ്ഥിരീകരിച്ച ഗർഭിണികളെ സ്വകാര്യ ആശുപത്രികളിൽ കൂടി അഡ്മിറ്റ് ചെയ്ത് പ്രസവ ശുശ്രൂഷ ഏറ്റെടുക്കേണ്ടതായി വരുമെന്നും കലക്ടർ പറഞ്ഞു. ജില്ലയിലുള്ള സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിലെയും ഉപയോഗിക്കാൻ പറ്റുന്ന സാധാരണ ബെഡുകളുടെയും ഐ.സി.യു ബെഡുകളുടെയും വെൻറിലേറ്ററുകളുടെയും എണ്ണം ജൂലൈ 24 വൈകിട്ട് അഞ്ചിന് മുൻപ് ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് ജില്ലാ കലക്ടർ പി.ബി നൂഹ് പറഞ്ഞു.