കേരളം

kerala

ETV Bharat / state

പേപ്പട്ടിയാക്രമണം; കോന്നി കൂടലില്‍ 6 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു - കോന്നിയിൽ പേപ്പട്ടിയുടെ കടിയേറ്റ് പരിക്ക്

കോന്നി കൂടലില്‍ പേപ്പട്ടിയാക്രമണം. റോഡിലൂടെ നടന്നുപോയവര്‍ക്കും കടകളുടെ വരാന്തയില്‍ നിന്നവര്‍ക്കുമാണ് കടിയേറ്റത്. പ്രദേശത്തെ നിരവധി തെരുവുനായകള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റു.

6 people were bitten by a mad dog  6 people were bitten by a mad dog in pathanamthitta  people were bitten by a mad dog in konni  പേപ്പട്ടിയാക്രമണം കോന്നി  കോന്നി കൂടലില്‍ 6 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു  കോന്നി കൂടലില്‍ ആറോളം പേരെ പേപ്പട്ടി ആക്രമിച്ചു  കോന്നിയിൽ പേപ്പട്ടിയുടെ കടിയേറ്റ് പരിക്ക്  കോന്നി കൂടലില്‍ പേപ്പട്ടിയാക്രമണം
പേപ്പട്ടിയാക്രമണം; കോന്നി കൂടലില്‍ 6 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

By

Published : May 25, 2022, 7:11 AM IST

പത്തനംതിട്ട: കോന്നി കൂടലില്‍ ആറോളം പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. കൂടൽ ജംഗ്ഷനില്‍ ബസ് സ്റ്റോപ്പിൽ നിന്ന കൂടല്‍ സ്വദേശി പങ്കജത്തിനെയാണ് ആദ്യം പേപ്പട്ടി കടിച്ചത്. തുടര്‍ന്ന് ഇടത്തറ മുതല്‍ ഗാന്ധി ജംഗ്ഷന്‍ വരെ റോഡില്‍ പലരെയും പേപ്പട്ടി കടിക്കുകയായിരുന്നു.

കടിയേറ്റവരെ കോന്നി താലൂക്ക് ആശുപത്രിയിലും, പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച(24.05.2022) രാവിലെയായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോയവര്‍ക്കും കടകളുടെ വരാന്തയില്‍ നിന്നവര്‍ക്കുമാണ് പേപ്പട്ടിയുടെ കടിയേറ്റത്.

പ്രദേശത്തെ നിരവധി തെരുവുനായകള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റു. ഇത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ജനത്തെ ഭീതിയിലാക്കിയ പേപ്പട്ടിയെ പിന്നീട് നാട്ടുകാര്‍ കൊല്ലുകയായിരുന്നു.

Also read: പാലക്കാട് തെരുവുനായ ശല്യം രൂക്ഷം; ആടിനെ കൊന്നു

ABOUT THE AUTHOR

...view details