കുമ്പഴയിൽ ബാലിക കൊല്ലപ്പെട്ട സംഭവം; പൊലീസുകാരന് സസ്‌പെൻഷൻ - പീഡനം
കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്.
കുമ്പഴയിൽ ബാലിക കൊല്ലപ്പെട്ട സംഭവം; പൊലീസുകാരന് സസ്‌പെൻഷൻ
പത്തനംതിട്ട: കുമ്പഴയിൽ അഞ്ചു വയസുകാരി ബാലികയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ. പത്തനംതിട്ട സ്റ്റേഷനിലെ റൈറ്റർ രവിചന്ദ്രനാണ് സസ്പെന്‍ഷനിലായത്. പ്രതി അലക്‌സിനെ പൊലീസ് പിന്നീട് പിടികൂടി. പ്രതി കുറ്റം സമ്മതിച്ചതായും ഇയാൾ കഞ്ചാവിനും മദ്യത്തിനും അടിമയാണെന്നും പൊലീസ് പറഞ്ഞു. കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.