പത്തനംതിട്ട: മേയ് ഒന്ന് മുതല്‍ 13 വരെയുള്ള തിയ്യതികളില്‍ ജില്ലയിലുണ്ടായ മഴയിലും കാറ്റിലും 527.28 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായതായി കൃഷി വകുപ്പ്. 248.8 ഹെക്ടര്‍ പ്രദേശത്ത് കൃഷിചെയ്യുന്ന 1,532 കര്‍ഷകരുടെ വിളകളാണ് നശിച്ചത്. 16.11 ഹെക്ടര്‍ സ്ഥലത്തെ 534 കര്‍ഷകരുടെ 21,500 കുലച്ച വാഴകളും 10.89 ഹെക്ടര്‍ സ്ഥലത്തെ 337 കര്‍ഷകരുടെ 10,913 കുലക്കാത്ത വാഴകളും നശിച്ചു.
കുലച്ച വാഴ ഇനത്തില്‍ 129 ലക്ഷം രൂപയുടെയും കുലക്കാത്ത വാഴ ഇനത്തില്‍ 43.65 ലക്ഷം രൂപയുടെയും നാശമുണ്ടായെന്നാണ് കൃഷി വകുപ്പിന്‍റെ കണക്ക്. നെല്ല്, പച്ചക്കറി, റബ്ബര്‍, തെങ്ങ്, വാഴ, മരച്ചീനി, വെറ്റിലക്കൊടി, കാപ്പി, ജാതി തുടങ്ങിയ വിളകള്‍ക്കാണ് പ്രധാനമായും നാശമുണ്ടായിരിക്കുന്നത്.