കേരളം

kerala

ETV Bharat / state

തിരുവല്ല പൊലീസ് സ്‌റ്റേഷനിലെ 5 പൊലീസുകാർക്ക് കൊവിഡ് - കൊവിഡ്

സ്റ്റേഷനും പരിസരവും അണുവിമുക്തമാക്കും.

tiruvalla police station  covid  covid for police officers  kerala police covid tally  തിരുവല്ല പൊലീസ് സ്റ്റേഷൻ  കൊവിഡ്  പൊലീസുകാർക്ക് കൊവിഡ്
തിരുവല്ല പൊലീസ് സ്‌റ്റേഷനിലെ 5 പൊലീസുകാർക്ക് കൊവിഡ്

By

Published : Sep 30, 2020, 3:13 PM IST

തിരുവല്ല: അഡീഷണൽ എസ്ഐ ഉൾപ്പടെ തിരുവല്ല സ്‌റ്റേഷനിലെ 5 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഡീഷണൽ എസ്ഐക്കും മറ്റ് നാല് സിവിൽ പൊലീസ് ഓഫീസർമാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ശേഷം സ്റ്റേഷനും പരിസരവും അണുവിമുക്തമാക്കും. 5 ദിവസം മുമ്പ് എസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ സമ്പർക്കപ്പട്ടിക തയാറാക്കി വരികയാണെന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.

ABOUT THE AUTHOR

...view details