പത്തനംതിട്ട: ജില്ലയിൽ മേലേവെട്ടിപ്പുറത്ത് നടത്തിയ പരിശോധനയിൽ മത്സ്യ വില്‍പന സ്റ്റാളില്‍ നിന്നും 48 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. റവന്യൂ, പൊലീസ്, ഭക്ഷ്യ പൊതുവിതരണം, ലീഗല്‍ മെട്രോളജി, ആരോഗ്യം, ഭക്ഷ്യ സുരക്ഷാ എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്.
പത്തനംതിട്ടയില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു
പഴകിയ മത്സ്യം വില്പന നടത്തുന്നുവെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന് ലഭിച്ച വിവരത്തിമന്‍റെ അടിസ്ഥാനത്തിലാണ് നടപടി
പഴകിയ മത്സ്യം വില്പന നടത്തുന്നുവെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തിനു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കടയുടെ ഉടമക്കെതിരെ നോട്ടീസ് നല്‍കുകയും പിടിച്ചെടുത്ത പഴകിയ മീന്‍ നശിപ്പിച്ചുകളയാന്‍ പത്തനംതിട്ട നഗരസഭക്ക് വിട്ടുനല്‍കുകയും ചെയ്തു.
കോഴഞ്ചേരി തഹസില്‍ദാര്‍ കെ.ഓമനക്കുട്ടന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി.ബാബുലാല്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ന്യൂമാന്‍ എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടന്നത്. ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ഏപ്രില്‍ 11 മുതല്‍ സംയുക്ത സ്ക്വാഡ് ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കലും അളവ്, തൂക്കം, ഗുണമേന്മ, വില തുടങ്ങിയവയിലെ ക്രമക്കേടും പരിശോധിക്കുന്നുണ്ട്.