പത്തനംതിട്ടയിൽ 43 പേർക്ക് കൂടി കൊവിഡ് - പത്തനംതിട്ട കൊറോണ
പത്തനംതിട്ടയിൽ 1756 സജീവ കേസുകളാണ് ഉള്ളത്
പത്തനംതിട്ട: ജില്ലയിൽ ഇന്ന് 43 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 42 പേർക്ക് സമ്പര്‍ക്കത്തിലൂടെയും ഒരാൾ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. ഇതിൽ 16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. പത്തനംതിട്ടയിൽ രണ്ട് വൈറസ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 174 ആണ്. 1756 സജീവ കേസുകളാണ് ഉള്ളത്. ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 18046 പേരാണ്. 2115 സാമ്പിളുകളുടെ ഫലമാണ് ലഭിക്കാനുള്ളത്. പത്തനംതിട്ടയിലെ കൊവിഡ് മരണനിരക്ക് 0.61 ശതമാനമാണ്. ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.14 ശതമാനമാണ്.