പത്തനംതിട്ട : കുലശേഖരപതിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ ഷെഡിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. സഞ്ജു എന്ന് വിളിക്കുന്ന റഹ്‌മത്തുള്ള (42) ആണ് മരിച്ചത്. സംഭവത്തില്‍ കുലശേഖരപതി സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച റഹ്മത്തുള്ളയുടെ സുഹൃത്തുക്കളാണ് ഇരുവരും.
പത്തനംതിട്ടയിൽ യുവാവിന്‍റെ മൃതദേഹം ഷെഡിനുള്ളിൽ : കഴുത്തിൽ മുറിവേറ്റ പാടുകള്‍ - യുവാവ് മരിച്ച നിലയില്‍
മൃതദേഹം കണ്ടത് അറബിക് കോളജ് റോഡരികിലെ വിജനമായ ഷെഡിനുള്ളില്‍
യുവാവിന്‍റെ മൃതദേഹം ഷെഡിനുള്ളിൽ
ALSO READ ഒരു വര്‍ഷം 100 കോടി ഇന്‍ട്രാ നാസല്‍ വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാൻ ഭാരത് ബയോടെക്ക്
പത്തനംതിട്ട അറബിക് കോളജ് റോഡരികിലെ വിജനമായ ഷെഡിനുള്ളിലാണ് മൃതദേഹം കണ്ടത്. കഴുത്തിലും തലയിലും മുറിവേറ്റ പാടുകളുണ്ട്. കൊലപാതകമാണെന്നാണ് സംശയം. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.