പത്തനംതിട്ട: എക്‌സൈസ് വി. കോട്ടയം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി 360 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ വി- കോട്ടയം മാരൂർ വിളയിൽ അനിൽ കുമാർ (50), മണലാടിയിൽ വീട്ടിൽ സാജൻ (38) എന്നിവർക്കെതിരെ എക്‌സൈസ് കേസെടുത്തു.
കോട്ടയത്ത് 360 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി - വി- കോട്ടയം
സംഭവത്തിൽ വി- കോട്ടയം മാരൂർ വിളയിൽ അനിൽ കുമാർ (50), മണലാടിയിൽ വീട്ടിൽ സാജൻ (38) എന്നിവർക്കെതിരെ എക്‌സൈസ് കേസെടുത്തു.
ഇവരുടെ വീടുകളിൽ സൂക്ഷിച്ചിരുന്ന കോടയും വാറ്റുപകരണങ്ങളുമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. അനിൽ കുമാറിന്‍റെ വീട്ടിൽ നിന്നും 220 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തു. സാജന്‍റെ വീട്ടിൽ നിന്ന് 140 ലിറ്റർ കോടയും കണ്ടെത്തി.
പത്തനംതിട്ട എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജി പ്രസാദിന്‍റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ പ്രിവൻറ്റീവ് ഓഫീസർമാരായ ബി ശശിധരൻ പിള്ള, ടിഎസ് സുരേഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ ടിഎൻ ബിനുരാജ്, പിടി അബ്ദുൽ സലാം, എൻ പ്രവീൺ, ആനന്ദ് കെഎസ് എന്നിവർ പങ്കെടുത്തു.