പത്തനംതിട്ട:ജില്ലയിൽ ഇന്ന് മൂന്ന് കൊവിഡ് മരണം ഉൾപ്പടെ 236 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 99 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 25 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 27 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 184 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. 1083 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 98 പേർ ലക്ഷണങ്ങളില്ലാതെ കൊവിഡ് ബാധിച്ച് വീടുകളിൽ ചികിത്സയിലാണ്. 1141 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്.വിദേശത്തു നിന്നും തിരിച്ചെത്തിയ 1933 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 2364 പേരും നിരീക്ഷണത്തിലാണ്.