കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിൽ 207 പേര്‍ക്ക് കൊവിഡ്

ജില്ലയിൽ 10663 പേരാണ് കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നത്.

പത്തനംതിട്ട കൊവിഡ് കേസ്  207 പേര്‍ക്ക് കൂടി കൊവിഡ്  198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം  സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 35 രോഗികൾ  127 പേര്‍ കൊവിഡ് രോഗമുക്തരായി  207 people tested covid positive in pathanamthitta  pathanamthitta covid updation  pathanamthitta covid cases  207 new covid cases in pathanamthitta
പത്തനംതിട്ടയിൽ 207 പേര്‍ക്ക് കൊവിഡ്

By

Published : Nov 26, 2020, 7:41 PM IST

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 207 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്തു നിന്ന് വന്നവരും അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 35 രോഗികളുമുണ്ട്.

ജില്ലയിൽ ഇന്ന് 127 പേര്‍ കൊവിഡ് രോഗമുക്തരായി. ജില്ലയിൽ ഇതുവരെ 2011 പേര്‍ കൊവിഡ് രോഗികളായിട്ടുണ്ട്. 10663 പേര്‍ കൊവിഡ് നിരീക്ഷണത്തിലാണ്. 1218 പേരുടെ സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ടെന്നും കൊവിഡ് മൂലമുളള മരണനിരക്ക് 0.53 ശതമാനമാണെന്നും അധികൃതർ വ്യക്തമാക്കി. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 8.29 ശതമാനമാണ്.

ABOUT THE AUTHOR

...view details